കൊയിലാണ്ടി.. മോഷണ കേസ്സിൽറിമാൻഡു കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും മോഷണ കേസ്സിൽ പോലീസ് പിടിയായിലായി. പട്ടാമ്പി പെരിങ്ങോട് മണക്കാട് വളപ്പിൽ എം.വി. അജീഷ് 40 ആണ് പോലീസ് പിടിയിലായത്. കൊല്ലം ടൗണിൽ നിന്നും ഗുഡ് സ് ഓട്ടോ മോഷ്ടിച്ചു പോകവെ, ആനക്കുളം ബൈപ്പാസിനു സമീപം വെച്ച് നാട്ടുകാർപോലീസിൽ വിവരമറിയിക്കുകയും കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നിർദേശപ്രകാരം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ് ഐ.എൻ.കെ. മണി, എം വി. രഞ്ജിത്ത്, എസ് സി പി ഒ, പ്രവീൺ തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത് , പാലക്കാട്, മലപ്പുറംം , കോഴിക്കോട് എന്നീ ജില്ലകളിലെ നിരവധി മോഷണ കേസ്സിൽ ഇയാൾ പ്രതിയാണെന്നും ഇതിനെ കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് പോലീസ് അറിയിച്ചു.
