വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ രാത്രി 7.45 ഓടുകൂടി എത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന്  സ്വീകരിക്കും. കനത്ത സുരക്ഷയാണ് കേരള പോലീസും, മറ്റു സുരക്ഷാസേനകളും തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്നത്. കേരള രാജ്ഭവനിൽ തങ്ങുന്ന പ്രധാനമന്ത്രി, വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനു ശേഷം തിരിച്ചുപോകും.

അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് തലസ്ഥാന നഗരിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുക.

നാളെ രാവിലെ 11 മണിക്കാണ് കമ്മീഷനിംഗ് ചടങ്ങ്.  തുറമുഖ കവാടത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും.  ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയ വിശിഷ്ടാതിഥികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 10,000 പേർ ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുക്ക് കനത്ത സുരക്ഷാവലയത്തിലാണ് വിഴിഞ്ഞം.  കരയിലും കടലിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.  സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ ഇന്നലെ പൂർത്തിയാക്കിയിരുന്നു

 

Leave a Reply

Your email address will not be published.

Previous Story

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികൾക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

Next Story

മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടു

Latest from Main News

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ

കോഴിക്കോട് വിവാഹവീട്ടിൽ മോഷണം

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി

വയനാട് പുനരധിവാസം: ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി എം.എ.യൂസഫലി

തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്