മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘കുളിർമ ‘ എനർജി മേനേജ്മെൻറ് ക്ലാസ് നടത്തി. കിടപ്പുമുറിയുടെ അകം തണുപ്പിക്കാൻ മാർഗം, ടെറസ്സിൽ വെള്ളം വീഴാതെ പച്ചക്കറി കൃഷി എങ്ങിനെ നടത്താം, ഫ്യൂസായ LED ബർബുകൾ എങ്ങിനെ നന്നാക്കാം, എന്നീ വിഷയങ്ങളിൽ സെമിനാറും തത്സമയ അവതരണവും നടന്നു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർ രാജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി അംഗം പി. വേണു അദ്ധ്യക്ഷനായി.
കുളിർമ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം.എ. ജോൺസൺ വിശദീകരണം നടത്തി. പി. ഉഷ ആശംസകൾ നേർന്നു. കൊല്ലറക്കൽ സതീശൻ, ബെന്നി അലക്സാണ്ടർ എന്നിവർ അവതരണം നടത്തി. എ.പി. ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിന് തുളസി നന്ദി രേഖപ്പെടുത്തി.