മംഗലാപുരം-തിരുവനന്തപുരം റൂട്ടിൽ പുതുതായി ആരംഭിച്ച സ്പെഷ്യൻ വണ്ടിക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി. ആവശ്യപ്പെട്ടു. ഈ പ്രത്യേക വണ്ടി ആയിരക്കണക്കിന് യാത്രക്കാർക്ക് സൗകര്യമാവും. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കൂടി ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് പൊതുജനങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനോടാണ് എം.പി. ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ച് എംപി മന്ത്രിക്ക് നിവേദനം നൽകി. ഇൻറർ സിറ്റി എക്സ്പ്രസ്സുകൾ അടക്കം നിരവധി എക്സ്പ്രസ് ട്രെയിനുകൾ നിലവിൽ കൊയിലാണ്ടിയിൽ നിർത്തുന്നില്ല.
