കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികൾക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽ ഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികളുടെ ആത്മാവിന് നിത്യശാന്തി നേർന്നു. മനുഷ്യ മനസ്സുകളിൽ വിഷം കുത്തിവെച് നിഷ്ഠൂര പ്രവർത്തികൾക്ക് വിടുന്നവരെ രാജ്യത്തിലെ ഓരോ പൗരനും നിരീക്ഷിച്ചു തിന്മയിയിൽ നിന്ന് നന്മയിലേക്ക് തിരിച്ചു വിടാൻ പരിശ്രമിക്കേണ്ടതാണ്. കെ. എം. രാജീവൻ അദ്ധ്യക്ഷം  വഹിച്ച ചടങ്ങിൽ ടി. പി. ഇസ്മായിൽ, സൗമിനി മോഹൻ ദാസ്, ഷീബ ശിവാനന്ദൻ, ബാലകൃഷ്ണൻ, നബീൽ ഷൌക്കത്ത്, സാജിദ്, സുഹൈൽ, ജസ്‌ന, റോസ്ബന്നറ്റ്, ഷിഗ, ചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.