ലോകകേരളം ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ലോക കേരളം ഓൺലൈൻ. പ്രവാസികൾക്ക് ആശയ വിനിമയത്തിനും തൊഴിൽ അവസരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറാനും സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതുമായ വിപുലമായ സംവിധാനമാണ് ലോക കേരളം ഓൺലൈൻ ഒരുക്കുന്നത്.
നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ലോക കേരളം ഓൺലൈന് രൂപം കൊടുത്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമായ രീതിയിലാണ് പ്ലാറ്റ്ഫോം വികസപ്പിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്ഫോമിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൊബൈൽ ആപ്ലിക്കേഷനും കൂടി വരുന്നതോടെ മലയാളികളായ എല്ലാ പ്രവാസികൾക്കും വളരെ എളുപ്പത്തിൽ ഈയൊരു കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കും.
മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ്, നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി – സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ & പ്രോഡക്ട് ഡെവലപ്മെന്റ് ഡയറക്റ്റർ ഡോ. ആർ. അജിത് കുമാർ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി സീനിയർ പ്രോജക്ട് മാനേജർ (എന്റർപ്രൈസ് സിസ്റ്റംസ്) അരുൺ കുമാർ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
ലോക കേരളം ഓൺലൈൻ ആപ്പ് ലിങ്ക് :
ആപ്പിൾ സ്റ്റോർ : https://apps.apple.com/in/app/lokakeralamonline/id6740562302
ആൻഡ്രോയിഡ് പ്ലേ സ്റ്റോർ : https://play.google.com/store/apps/details?id=com.cdipd.norka