കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വികസന വര സംഘടിപ്പിച്ചു. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ കാൻവാസിലേക്ക് പകർത്തിയ സമൂഹ ചിത്ര രചന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പൂക്കാട് കലാലയത്തിലെ ചിത്രകാരന്മാർ വരകൾക്കു നേതൃത്വം നൽകി.
വീടില്ലാത്തവർക്കുള്ള ലൈഫ് ഭവന നിർമ്മാണ പദ്ധതി, കാർഷിക മേഖലയിലെ പുരോഗതി, കുടുംബശ്രീ സ്ത്രീ ശാക്തീകരണം, മാലിന്യ സംസ്കരണം, റോഡുകൾ പാലങ്ങൾ, വയോജന ക്ഷേമം, ആരോഗ്യ കേരളം, ലഹരി വിരുദ്ധ സന്ദേശം എന്നിവയെല്ലാം വരകളിൽ തെളിഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ, വൈസ് പ്രസിഡണ്ട് ഷീല എം, സ്ഥിരം സമിതി അധ്യക്ഷനായ സന്ധ്യ ഷിബു, അതുല്യ ബൈജു, എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.