നാടിന്റെ നന്മക്കായി ഭീകരാക്രമണത്തിനെതിരെ ലഹരിക്കെതിരെ കുട്ടികൾ അണിനിരന്ന ജാഥക്ക് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ഐ പി ശ്രീലാൽ ചന്ദ്രശേഖർ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തകനായ QFFK ജന സെക്രട്ടറി സാബു കീഴരിയൂരിന്റെ കണ്ണ് മൂടി കെട്ടിയുള്ള ബൈക്ക് യാത്ര ജാഥയെ അനുഗമിച്ചു. Qffk പ്രസിഡന്റ് ജനു നന്തി ബസാർ അധ്യക്ഷത വഹിച്ച ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപ്പാട്ട് ഉത്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ഐ പി ശ്രീലാൽ ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ കൗൺസിലർ അസീസ് മാസ്റ്റർ, പൊയിൽക്കാവ് ഹയർസക്കണ്ടറി സ്കൂൾ ഹെഡിമിസ്‌ട്രസ് ശ്രീമതി ബീന കെ സി, ഷിയ എയ്ഞ്ചൽ കലാകേന്ദ്ര, പ്രശാന്ത് ചില്ല എന്നിവർ ആശംസകൾ നേർന്നു. Qffk ജന സെക്രട്ടറി സാബു കീഴരിയൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബബിത പ്രകാശ് നന്ദിയും രേഖപ്പെടുത്തി. എയ്ഞ്ചൽ കലാകേന്ദ്രയിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് അടക്കമുള്ള കലാപരിപാടികളും അവതരിപ്പിച്ചു.
കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട്, പൊയിൽക്കാവ് ഹയർസക്കന്ററി സ്കൂൾ, എയ്ഞ്ചൽ കലാകേന്ദ്ര സംയുക്തമായാണ് ലഹരി വിരുദ്ധ ഭീകരാക്രമണ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.