മേപ്പയ്യൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു

മേപ്പയ്യൂർ : വിളയാട്ടുർ കണ്ടഞ്ചിറ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു. പയ്യോളിയിലെ സീനത്ത് മൻസിൽ ഇർഫാൻ്റെ ഉടമസ്ഥതയിലുള്ള DL 3C BD 4307 കൊറോള അൾട്ടീസ് എന്ന വാഹനമാണ് കത്തിയത്. ഇർഫാനും കുടുംബവും വാഹനം ഓടിച്ചു പോകുമ്പോൾ വാഹനത്തിന് തീപിടിച്ചത് കണ്ട് ഇറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും സിവിൽ ഡിഫൻ്റ്സ് ആവതാമിത്ര അംഗങ്ങളും എസ് എഫ് ആർ.ഒ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള പേരാമ്പ്ര ഫയർ ഫോഴ്സും തീ അണയ്ക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളിയായി.

Leave a Reply

Your email address will not be published.