എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ സസ്പെൻഷൻ കാലാവധി നീട്ടി

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ സസ്പെൻഷൻ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി ആരോഗ്യവകുപ്പ്.  പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ വിഭാഗം ജീവനക്കാരനാണ് പ്രശാന്തൻ.

ആറുമാസം മുമ്പായിരുന്നു ഇയാളെ സസ്പെൻഡ് ചെയ്തത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയനായ ടി വി പ്രശാന്തന്‍, ഒക്ടോബര്‍ 10ാം തിയ്യതി മുതല്‍ അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ ആയിരിക്കെ സാമ്പത്തിക ലാഭത്തിനായി സ്വകാര്യ ബിസിനസ്സ് സംരംഭത്തില്‍ ഏര്‍പ്പെട്ടു, കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് സസ്‌പെന്‍ഷന്‍ നടപടി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു ടി വി പ്രശാന്തനെ സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published.

Previous Story

യുദ്ധത്തിന് ആരും പിന്തുണ പ്രഖ്യാപിക്കരുത്, യുദ്ധത്തിൽ കൊല്ലപ്പെടുന്നത് പാവപ്പെട്ട മനുഷ്യരാണ്: കല്പറ്റ നാരായണൻ

Next Story

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ എസ് ഇ ബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

Latest from Main News

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ്