പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് മീന്‍വല്ലം തുടിക്കോടാണ് സംഭവം. തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ ബന്ധുവായ തമ്പിയുടെ മകൾ രാധിക (9) എന്നിവരാണ് മരിച്ചത്. മൂവർക്കും പത്തുവയസ്സിന് താഴെയാണ് പ്രായം. ചൊവ്വാഴ്‌ച ഉച്ചയോടെ വീട്ടിൽനിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ പിന്നീട് കാണാതായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുളത്തിൽ കുട്ടികളെ കണ്ടെത്തിയത്. രണ്ടുകുട്ടികളെയാണ് ആദ്യം കുളത്തിൽനിന്ന് പുറത്തെടുത്തത്. പിന്നീട് മൂന്നാമത്തെ കുട്ടിയെയും കരയ്ക്കെത്തിച്ചു.

കുട്ടികളെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെയാണ് കുട്ടികൾ കുളത്തിൽ വീണതെന്നാണ് നാട്ടുകാർ പങ്കുവെയ്ക്കുന്ന പ്രാഥമികവിവരം.

Leave a Reply

Your email address will not be published.

Previous Story

ചോമ്പാൽ മിനിസ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്തതായി പരാതി

Next Story

വഖഫ് നിയമത്തിനെതിരെ ലൈറ്റണച്ചുള്ള പ്രതിഷേധം ഏപ്രിൽ 30 ന് 9 മുതൽ 9.15 വരെ

Latest from Main News

ഡെങ്കിപ്പനി പ്രതിരോധം: കൂട്ടായ പ്രവര്‍ത്തനം വേണം -ഡിഎംഒ

ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഡെങ്കിപ്പനി

നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് ഒരാള്‍ മരിച്ചു

വടകര താലൂക്കിലെ അഴിയൂരില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പെരിങ്ങത്തൂര്‍ കാരിയാട് മുക്കാളിക്കര കുളത്തുവയല്‍ വീട്ടില്‍ പരേതനായ സ്വാമിക്കുട്ടിയുടെ മകന്‍

ഓയിൽ കണ്ടെയിനറുകൾ കടലിൽ വീണു; തീരദേശവാസികൾ ജാഗ്രത പാലിക്കണം

കൊച്ചിയില്‍ നിന്ന് 38 മൈല്‍ വടക്കായി കപ്പലില്‍ നിന്ന് ഓയില്‍ കണ്ടെയ്‌നറുകള്‍ കടലിൽ പതിച്ച സാഹചര്യത്തിൽ തീരദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്

ഡോ .രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചു

പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ