ഈ അധ്യയന വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും. 30 ശതമാനത്തിൽ കുറവ് മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് സ്പെഷ്യൽ ക്ലാസുകൾ നൽകിയ ശേഷം സേ പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ ആകെ മൂന്ന് ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരത്തി നൂറ്റി എൺപത്തിയൊന്ന് (3,98,181) വിദ്യാർത്ഥികളാണ് ഈ വർഷം എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇവരിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഇ ഗ്രേഡ് (30%ൽ കുറവ്) ലഭിച്ചവർ എൺപത്തിയാറായിരത്തി മുന്നൂറ്റിയൊമ്പത് (86,309) ആണ്. ഇതിൽ ഇ ഗ്രേഡിന് മുകളിൽ ഒരു വിഷയത്തിലും നേടാത്തവർ അയ്യായിരത്തി അഞ്ഞൂറ്റി പതിനാറ് (5,516) ആണ്. ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണ ക്ലാസ്സുകൾ നടത്തി. തുടർന്ന് 25 മുതൽ 30 വരെ പുനഃപരീക്ഷ നടത്തിയിരുന്നു. ഈ പരീക്ഷയുടെ റിസൾട്ട് മേയ് 2 ന് പ്രസിദ്ധീകരിക്കും.
Latest from Main News
കൊയിലാണ്ടി : മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ
കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) 2025 ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് ICSE (ക്ലാസ്
സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി ആയ ‘കേരള സവാരി’ പുതിയ മട്ടിലും രൂപത്തിലും പുറത്തിറക്കുന്നു. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ എസ് ഇ ബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രിസഭ അഞ്ചാം
എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ സസ്പെൻഷൻ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി ആരോഗ്യവകുപ്പ്.