കൊയിലാണ്ടി : മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ മനസ്സേറ്റിക്കഴിഞ്ഞു. പൂരം കൊടിയേറി ഇനി ഉപചാരം ചൊല്ലി പിരിയുന്ന ദിനം വരെ അവൾ തൃശ്ശൂരിലെ പൂരപ്രേമികളുടെ പൊന്നോമനയായ സഹ്യപുത്രിയായി മാറും. കഴിഞ്ഞ ഏഴ് വർഷത്തോളമായി പൂരനാളിൽ തിരുവമ്പാടി വിഭാഗത്തിൻ്റെ പറയെടുപ്പ് ചടങ്ങിൽ ശ്രീദേവി പ്രൗഢ സാന്നിധ്യമാണ്. കൊടിയേറ്റ ദിവസം വൈകീട്ട് മഠത്തിൽ നിന്ന് തുടങ്ങി ദേവിയുടെ പടിഞ്ഞാറെ ചിറയിലുള്ള ആറാട്ട് കഴിഞ്ഞ് ക്ഷേത്രാങ്കണത്തിലേക്ക് തിരിച്ചെഴുന്നള്ളിയ ശേഷം ഉത്രം വിളക്ക് എഴുന്നള്ളിപ്പ്, കൊടിയിറക്കൽ എന്നിവ കഴിയുന്നത് വരെ അവൾ പൂരവിളക്കിൻ്റെ പൊൻ ശോഭയായി മാറും. മലബാറിലെ പ്രധാനക്ഷേത്രോത്സവങ്ങളിൽ തിടമ്പേറ്റാനുള്ള സൗഭാഗ്യം ലഭിച്ച സൗമ്യവതിയായ ശ്രീദേവിക്ക് ഒട്ടനവധി ആരാധകരുമുണ്ട്. കൊരയങ്ങാട് കളിപ്പുരയിൽ രവീന്ദ്രനാണ് ശ്രീദേവി ശ്രീലകത്തിൻ്റെ ഉടമ.
Latest from Local News
വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം
കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനത്തിന്
കോഴിക്കോട് ജില്ലയില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃതത്വത്തില്‍
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ.ആർ. ജ്യോതി ലക്ഷ്മിയുടെ ബാലസാഹിത്യ കൃതിയായ മലയാളമാണെൻ്റെ ഭാഷ മധുര മനോഹര ഭാഷ എന്ന കവിതാ
സെൻ്റർ സ്റ്റാൻ്റിലിട്ട് സ്‌കൂട്ടര്‍ സ്‌റ്റാർട്ടാക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന് അഞ്ഞൂറ് രൂപ പിഴ. താമരശേരി സ്വദേശി സുബൈർ നിസാമിക്കാണ് പിഴ ലഭിച്ചത്.