കൊയിലാണ്ടി: യുദ്ധത്തിന് ആരും പിന്തുണ പ്രഖ്യാപിക്കരുത്. യുദ്ധത്തിൽ കൊല്ലപ്പെടുന്നത് പാവപ്പെട്ട മനുഷ്യരാണ് കല്പറ്റ നാരായണൻ. യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കിതാബ് ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന കാവ്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ഗാനരചയിതാവ് ബാപ്പു വാവാട് പ്രഭാഷണം നടത്തി. ശ്രീനി എടച്ചേരി, സുനിൽ തിരുവങ്ങൂർ, അഡ്വ. കെ.ടി. ശ്രീനിവാസൻ, അനിവേദ എ.ആർ എന്നിവർ കവിതാലാപനം നടത്തി. കെ. ശശിധരൻ സ്വാഗതവും സി.സി.ഗംഗാധരൻ നന്ദിയും പറഞ്ഞു. അദ്ദേഹം .
കിതാബ് ഫെസ്റ്റിൻ്റെ രണ്ടാം ദിവസം കൊയിലാണ്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചർച്ചകളിൽ ആർ രാജശ്രീയുടെ ആത്രേയകം, മിനി എം ബിയുടെ ഞാൻ ഹിഡിംബി,നിമ്ന വിജയിൻ്റെ ഏറ്റവും പ്രിയപ്പെട്ട എന്നോട്, ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം , ജിസാ ജോസിന്റെ ആനന്ദഭാരം, റിഹാൻ റാഷിദിന്റെ കാകപുരം, അനൂപ് ദാസിന്റെ മറ്റൊരു മഹാഭാരതം, മണിയൂർ ഇ. ബാലന്റെ ഇവരും ഇവിടെ ജനിച്ചവർ, യു.എ. ഖാദറിന്റെ തൃക്കോട്ടൂർ പെരുമ, സോമൻ കടലൂരിൻ്റെ പുള്ളിയൻ, സുകുമാരൻ ചാലിഗദ്ദയുടെ ബേത്തിമാരൻ, ആദിയുടെ പെണ്ണപ്പൻ എന്നീ പുസ്തകങ്ങൾ ചർച്ച ചെയ്തു.
എഴുത്തുകാർക്കൊപ്പം വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി ഡോ.മിനി പ്രസാദ്, ഡോ.അബൂബക്കർ കാപ്പാട്, നമിത എൻ സി, അഷ്റഫ് കുരുവട്ടൂർ, യു.കെ. കുമാരൻ, ഷിജു ആർ എന്നിവർ മോഡറേറ്റർമാരായി പ്രവർത്തിച്ചു . വിവിധ സെഷനുകളിൽ ടി.എം.സജീന്ദ്രൻ, സി. സിദാനന്ദൻ, ടി. ഹസ്സൻ, നാസർ കാപ്പാട്, വിജയകുമാർ പൂതേരി, എൻ. പി. അനിൽകുമാർ എന്നിവർ ആമുഖഭാഷണം നടത്തി.