കോഴിക്കോട്: വഖഫ് ഭേദഗതിനിയമത്തിനെതിരെ രാജ്യം മുഴുവൻ ഏപ്രിൽ 30 ന് 9 മുതൽ 9.15 വരെ ലൈറ്റണച്ച് പ്രതികരിക്കണമെന്ന് ആൾ ഇൻഡ്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ അറിയിച്ചു.
രാഷ്ട്രത്തിന്റെ ഭരണഘടനയെയും മുസ്‌ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന ഈ നീക്കത്തിൽ എല്ലാ പൗരന്മാരും പ്രതിഷേധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബോർഡിന്റെ പ്രതിഷേധത്തെ വിജയിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ,
പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, സി.പി. ഉമർ സുല്ലമി, ഡോ.ഹുസൈൻ മടവൂർ, പി. മുജീബുറഹ്‌മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എൻ അബ്ദുല്ലത്വീഫ് മദനി, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, ഹാഫിള് അബ്ദുശ്ശുകൂർ മൗലവി, ഹാഫിള് പി.പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി, മുസമ്മിൽ കൗസരി, ഡോ.വി.പി സുഹൈബ് മൗലവി, ഡോ.പിഉണ്ണീൻ, ഡോ. പി നസീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Latest from Local News
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം