കൊയിലാണ്ടി : ധീരജവാന്‍ രഞ്ജിത്ത്കുമാറിന്റെ 21ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചു. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് രക്തസാക്ഷിമണ്ഡപത്തില്‍ വിമുക്തഭടന്മാര്‍ ആദരസൂചകമായി സല്യൂട്ട് സമര്‍പ്പിക്കുകയും, ഡി. സി. സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ദേശീയപതാക ഉയര്‍ത്തുകയും ചെയ്തു. ജവാന്‍ രഞ്ജിത്ത്കുമാറിന്റെ മാതാപിതാക്കള്‍ രക്തസാക്ഷിമണ്ഡപത്തില്‍ തിരി തെളിയിച്ചു.
തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്മാരെ ആദരിക്കുന്ന ചടങ്ങും അദ്ദേഹം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍, മുരളീധരന്‍ തോറോത്ത്, ടി. പി. കൃഷ്ണന്‍, വേണുഗോപാലന്‍ പി. വി, ഇ. കെ. പ്രജേഷ് മാസ്റ്റര്‍, സി. പി. മോഹനന്‍, യു. കെ. രാജന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.