2025 മെയ് മാസം നിങ്ങൾക്കെങ്ങനെ? തയ്യാറാക്കിയത് വിജയൻ നായർ – കോയമ്പത്തൂർ

/

അശ്വതി- വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. ഗുരുക്കന്മാരുടെ പ്രീതിക്ക് കാരണമാകും. അവിചാരിതമായി പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. സങ്കീര്‍ണമായ കുടുംബപ്രശ്‌നം പരിഹരിക്കപ്പെടും. ചെറിയ കുട്ടികള്‍ക്ക് ത്വക്ക് രോഗങ്ങള്‍, കഫ രോഗം എന്നിവ വന്നേക്കും. ജോലിസ്ഥലത്ത് മാറ്റങ്ങള്‍ വരുത്തും.

ഭരണി-പുതിയ ചില പദ്ധതികള്‍ തുടങ്ങും. ദൂരദേശത്തുള്ളവരുമായി ബിസിനസ് ആരംഭിക്കും .വാഹനം, ഭൂമി, വീട് എന്നിവ അധീനതയില്‍ വന്നുചേരും വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടിപ്പിക്കും. വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും. മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചില പദ്ധതികളില്‍ ചെന്ന് ചാടി ധനനഷ്ടം സംഭവിക്കും.സുഹൃത്ത് ബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടിയേക്കും. ചെറുയാത്രകള്‍ സുഖകരമായി തീരും. പ്രതീക്ഷിക്കാത്ത സമയത്ത് അധികാരം ലഭിക്കും. പ്രേമകാര്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

കാര്‍ത്തിക-കടംകൊടുത്ത സംഖ്യ പലിശ സഹിതം തിരിച്ചു കിട്ടും. സഹോദരങ്ങളുടെ വിവാഹ കാര്യത്തിലേക്കായി പണം ചെലവഴിക്കും. വിലപ്പെട്ട സമ്മാനങ്ങളും പ്രശംസകളും ലഭിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. വാഹനാപകടങ്ങള്‍ കരുതണം. ഉദ്യോഗത്തില്‍ അധിക ചുമതല വഹിക്കേണ്ടിവരും. പുരാവസ്തുക്കള്‍ ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രത്യേക താല്‍പര്യം കാണിക്കും. പല രംഗങ്ങളിലും അല്പം കൂടുതല്‍ വികാരതീവ്രത പ്രദര്‍ശിപ്പിക്കും. രോഗങ്ങള്‍ പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്ക് സാധ്യത.

രോഹിണി– വാഹനങ്ങളില്‍ നിന്ന് വരുമാനം. ചെറു യാത്രകള്‍ സുഖകരമായിരിക്കും. വിചാരിച്ച കാര്യം പെട്ടെന്ന് നടക്കും. ഭാഗ്യ അന്വേഷികള്‍ക്ക് നല്ല സമയം. ഓഹരികളില്‍ നിന്നും ഷെയറുകളില്‍ നിന്നും ആദായമുണ്ടാകും. കുടുംബ സ്വത്ത് വീതം വയ്ക്കും. പങ്കാളിയുമായി രമ്യത. വസ്ത്ര സംബന്ധമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലസമയം. ദൂര സ്ഥലത്തുനിന്നുള്ള വേണ്ട സഹായങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ താമസം വരും. ജോലിസ്ഥലത്ത് സന്തോഷം നിലനില്‍ക്കും. ഗുരുക്കന്മാരുടെയും കാരണവന്മാരുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും.

മകീര്യം– എഴുത്തുകളിലും കലാപരമായ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരക്ക് നല്ല കാലം. പ്രതീക്ഷിക്കാത്ത സന്ദര്‍ഭത്തില്‍ ധനാഗമനം. ഉദ്യോഗത്തില്‍ പ്രമോഷന്‍. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് അവസരം. ജനമധ്യത്തില്‍ ഉന്നതസ്ഥാനം. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കും. പുതിയ വര്‍ക്ക് ഷോപ്പുകളും വ്യവസായങ്ങളും ആരംഭിക്കും. കരാറുകള്‍ മുഖേന കിട്ടേണ്ട പണം കൈവശം വന്നുചേരും. വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെടും.

തിരുവാതിര-ദൈവാനുകൂല്യമുണ്ടാവും. വ്യക്തിത്വവും മാന്യതയും വര്‍ദ്ധിക്കും. ദൂര യാത്രകള്‍ ആവശ്യമായിവരും. ഷെയറുകളില്‍ നിന്ന് ആദായമുണ്ടാകും. ആഡംബര വസ്തുക്കളും സൗന്ദര്യ വസ്തുക്കളും വാങ്ങും. പലതരം സുഖങ്ങള്‍ അനുഭവിക്കും. ജോലിയില്‍ പ്രമോഷന്‍. ഗൃഹനാഥന് കര്‍മ്മത്തില്‍ തടസ്സം നേരിടും. അയല്‍ക്കാരുമായി വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലം വിപുലീകരിക്കും.

പുണര്‍തം-സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനത്തിലെത്തും. ഷെയറുകളില്‍ നിന്നുള്ള വരുമാനത്തില്‍ കുറവുണ്ടാവും. ബിസിനസ്സില്‍ ചില മാറ്റങ്ങള്‍ വരുത്തും . പുതിയ വാഹനം, ഭൂമി, ബിസിനസ് എന്നിവ കൈവശം വന്നുചേരും. നിസ്സാര കാര്യങ്ങള്‍ക്ക് പോലും മനസ്സ് വിഷമിക്കും. പല കാര്യങ്ങളിലും താല്പര്യങ്ങള്‍ കാണിക്കും. ദൂരസ്ഥലത്തേക്ക് ജോലി മാറ്റത്തിന് സാധ്യത. കടബാധ്യത മൂലം മനസ്സ് അസ്വസ്ഥമാകും.

പൂയ്യം- സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. മിച്ച സമ്പാദ്യത്തെ മറ്റൊരു വഴിക്ക് ചെലവാക്കാന്‍ ശ്രമിക്കും. അപകടത്തില്‍ നിന്ന് രക്ഷപ്പെടും. കലാകാരന്മാര്‍ക്ക് വളരെ അനുകൂലമായ സമയം. പ്രധാനപ്പെട്ട രേഖകള്‍ കൈമാറുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. പുതിയ വാഹനം വാങ്ങും. നികുതി സംബന്ധമായി സര്‍ക്കാറിലേക്ക് പണം അടക്കേണ്ടി വരും. കൃഷിയില്‍ നിന്ന് ആദായം കുറയും. സ്വന്തം ഭവനം മാറി താമസിക്കും. ആരോഗ്യം പൊതുവേ തൃപ്തികരമല്ല.

ആയില്യം- ജീവിതചര്യയില്‍ മാറ്റങ്ങള്‍ വരുത്തും. സല്‍കര്‍മ്മങ്ങള്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. പല കാര്യങ്ങളിലും സ്വന്തമായി തീരുമാനം കൈക്കൊള്ളും. മതപരമായ കാര്യങ്ങളില്‍ താല്പര്യ പ്രകടിപ്പിക്കാനിടയുണ്ട്. വാഹനങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാകും. പരസ്യങ്ങള്‍ ഏജന്‍സികള്‍ എന്നിവ മുഖേനെ പണം കൈവശം വന്നുചേരും. മാതാവിന് അസുഖങ്ങള്‍ പിടിപെടാന്‍ ഇടയുണ്ട്. വാഹനങ്ങള്‍ക്ക് റിപ്പയറുകള്‍ വേണ്ടി വന്നേക്കും. വിവാഹ കാര്യത്തില്‍ തീരുമാനം.

മകം-ജോലി സംബന്ധമായി ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടേക്കാം. സ്ത്രീകള്‍ക്ക് സ്വത്തു മൂലമോ സഹായസഹകരണങ്ങള്‍ മൂലമോ പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. വീട്ടില്‍ പൂജാദി ഹോമങ്ങള്‍ നടക്കാനിടയുണ്ട്. ഉപരിപഠനത്തിന് യോഗമുണ്ട്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സാങ്കേതിക വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് ഉന്നത പഠനത്തിന് അവസരം. നേത്രരോഗങ്ങള്‍ പിടിപെടാന്‍ ഇടയുണ്ട്. വിദേശത്തുള്ളവര്‍ ജോലി മതിയാക്കി നാട്ടില്‍ വരേണ്ട അവസ്ഥയുണ്ടാകും.

പൂരം- പതിവിലും അധികം ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചില വിഷയങ്ങള്‍ വന്നുചേരാന്‍ ഇടയുണ്ട് .ഭൂമി കൈവശം വന്നുചേരും. ഉദ്യോഗത്തിലും പൊതുരംഗത്തും നല്ലവണ്ണം ശോഭിക്കും. മനസ്സിന് ആഹ്ലാദം ഉണ്ടാക്കുന്ന അവസരമാണ് ഈ കാലയളവ്. മാസാവസാനം സ്ഥാനക്കയറ്റത്തിനുള്ള തടസ്സം നീങ്ങി കിട്ടും. സാമ്പത്തികമായി ഉയര്‍ച്ച അനുഭവപ്പെടും. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കൈവരും. ഇഷ്ടമുള്ള സ്ഥലങ്ങളില്‍ യാത്ര നടത്തും. അന്യരില്‍ നിന്ന് സഹായം ലഭിക്കും. ശത്രു ശല്യം വര്‍ദ്ധിക്കും. വാഹനാപകടവുമായി ബന്ധപ്പെട്ട് ആശുപത്രി വാസത്തിന് യോഗമുണ്ട്.

ഉത്രം- സാമ്പത്തിക നില മെച്ചപ്പെടും. ദൂരദേശത്തുള്ളവര്‍ നാട്ടില്‍ വരുന്നതാണ്. കര്‍മ്മരംഗം ഗുണമാണ്. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍. വാക്ക് തര്‍ക്കങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. സന്താനങ്ങളുടെ വിദ്യയില്‍ ശ്രദ്ധവേണം. പുണ്യ ക്ഷേത്രം ദര്‍ശനം നടത്തിയേക്കും. മനസ്സിനും ശരീരത്തിനും ഉന്മേഷം ഉണ്ടാക്കുന്നതാണ്. വരവിനെക്കാള്‍ ചെലവുകള്‍ വര്‍ധിക്കുന്ന മാസമാണ്. ക്ഷീരകര്‍ഷകര്‍ക്ക് ഗുണമാണ് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ഉണ്ടാവും. പുതിയ ചില ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ വരും.

അത്തം-കലാകായിക രംഗങ്ങളിലുള്ളവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കും. സാമ്പത്തികമായി അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാദികളില്‍ നല്ല വിജയം. മാതാപിതാക്കളുടെ സ്വത്തുക്കള്‍ വീതം വച്ച് ലഭിക്കും. ഏജന്‍സി ഏര്‍പ്പാട് നല്ല വിജയം. ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കും. സമാധാനപരമായ ജീവിതം നയിക്കാന്‍ ഇടം കിട്ടാനുള്ള ധനം കയ്യില്‍ വന്നുചേരും. ഭാര്യയുമായി ഭിന്നത വന്നേക്കും. വ്യവഹാരാദികളില്‍ വിജയം ഉണ്ടാക്കുന്നതാണ്. വക്കീലന്മാര്‍ക്ക് നല്ല കാലം.

ചിത്ര- സ്വന്തം പദവിക്ക് ചേരാത്ത വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അപമാനിതനായിരിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം കാലതാമസം നേരിട്ടേക്കും. അശ്രദ്ധ കാരണം വാഹനാപകടം ഉണ്ടായേക്കാം. സിനിമാ വ്യവസായമായി ബന്ധപ്പെട്ടവര്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും. സാമ്പത്തിക നിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. പുതിയ പലചരക്ക് കച്ചവടം തുടങ്ങിയേക്കും. ഇതില്‍ പുരോഗതിയുണ്ടാവും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്ന സമയമാണ്. റിയല്‍ എസ്റ്റേറ്റ് ജോലി ചെയ്യുന്നവര്‍ക്ക് നല്ല കമ്മീഷന്‍ ലഭിക്കും. വീട്ടില്‍ പ്രായമായവര്‍ക്ക് ആരോഗ്യപ്രശ്‌നം ഉണ്ടായിരിക്കും.

ചോതി- ശത്രുക്കള്‍ നിന്ന് പ്രയാസമുണ്ടാകും. വിലപിടിച്ച വസ്തുക്കള്‍ വന്നുചേരും. ചീത്ത കൂട്ടുകെട്ട് കാരണം നഷ്ടവും മാനഹാനിയും സംഭവിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ പ്രമോഷന്‍ ലഭിക്കും. പ്രേമകാര്യങ്ങള്‍ പരാജയപ്പെടും .വ്യാപാരത്തില്‍ വിചാരിച്ച പുരോഗതി ഉണ്ടാവില്ല. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും. ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കണം. പദവിയും പ്രതാപവും വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് ശത്രുശല്യം വര്‍ധിക്കാന്‍ ഇടവരും.

വിശാഖം- വിദേശത്ത് ജോലിയുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഓഹരികളില്‍ നിന്നും പ്രതീക്ഷിക്കാത്ത ലാഭം കൈവരിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. സ്ത്രീജനങ്ങള്‍ മുഖേനെ അപമാനിതരാകാന്‍ സാധ്യത. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനം. സ്വത്ത് സംബന്ധമായി തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. അന്യന്റെ പണം എടുത്ത് ചെലവഴിക്കാനുള്ള പ്രവണത ഉണ്ടാവും. ശത്രുക്കളുടെ ശല്യം നിമിത്തം മനസ്സ് വ്യാകുലപ്പെടും. പൂര്‍വിക സ്വത്ത് കൈവശം വന്നുചേരും. പുതിയ വാഹനം അധീനതയില്‍ വരും. ജോലിസ്ഥലത്ത് ഉന്നതസ്ഥാനം അലങ്കരിക്കും. യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തടസ്സങ്ങള്‍ വന്നുചേരും.

അനിഴംസംഭാഷണത്താലും പെരുമാറ്റത്താലും ആരെയും ആകര്‍ഷിക്കും. സര്‍ക്കാരില്‍ നിന്ന് ചില നടപടികള്‍ എതിരെ വന്നേക്കും. ദൂര യാത്രകള്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടാകും. എല്ലാകാര്യങ്ങള്‍ക്കും വ്യക്തിഗത തീരുമാനത്തിന് പ്രാധാന്യം നല്‍കും. ഭാര്യയുടെ സ്വത്ത് അധീനതയില്‍ വന്നുചേരും . വീട്ടില്‍ പൂജാദി മംഗള കാര്യങ്ങള്‍ നടക്കും. ജോലിസ്ഥലത്ത് പുതിയ ശത്രുക്കളെ സൃഷ്ടിക്കും. നികുതി സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്നു കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാകും.

തൃക്കേട്ട- എല്ലാ രംഗങ്ങളിലും കൃത്യനിഷ്ഠ പാലിക്കും. തപാല്‍, ടെലഫോണ്‍ എന്നീ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കാം. വിവാഹാര്‍ത്ഥികള്‍ക്ക് വിവാഹം നടക്കും. വിദേശയാത്ര കൊണ്ട് ഗുണമുണ്ടാകും. ആരോഗ്യം തൃപ്തികരമല്ല. അസുഖത്തെ തുടര്‍ന്ന് ആശുപത്രി വാസത്തിനും സര്‍ജറിക്കും യോഗമുണ്ട്. ജലദോഷം, കഫക്കെട്ട് എന്നിവയ്ക്ക് സാധ്യത. ബന്ധുക്കളെ കൊണ്ട് ഗുണമുണ്ടാക്കുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയം. കര്‍മസ്ഥാനം മോടി പിടിപ്പിക്കും. മനസ്സിന് സ്വസ്ഥത കൂടും. ഭാര്യയുടെ സ്വത്ത് കൈവശം വന്നുചേരും .രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം. യുവാക്കളുടെ വിവാഹത്തില്‍ തീരുമാനം.

മൂലം- മതാചാരപ്രകാരമുള്ള കര്‍മ്മങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും. സാമ്പത്തികമായി ഗുണം. ഹോട്ടല്‍ ബിസിനസ് ഗുണം കുറയും. പകര്‍ച്ചവ്യാധികള്‍ വരാതെ ശ്രദ്ധിക്കണം. സ്റ്റേഷനറി കച്ചവടക്കാര്‍ക്ക് നല്ല കച്ചവടം ലഭിക്കും. മാതാവിന്റെ ആരോഗ്യത്തിന് ഗുണം പോരാ. സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായം ഉണ്ടാകും. കൃഷിക്കാര്‍ക്ക് നഷ്ടങ്ങള്‍ വന്നേക്കും. ഏജന്‍സി ഏര്‍പ്പാടില്‍ ഗുണമുണ്ടാകും. ഭൂമി വാങ്ങി മറിച്ചു വില്‍ക്കുന്ന ഏര്‍പ്പാടില്‍ ധനലാഭം ഉണ്ടാകും. ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥന നടത്തും.

പൂരാടം- ബന്ധുക്കളില്‍ നിന്ന് അനുകൂല്യവും സ്ത്രീകള്‍ നിന്ന് സൗഹൃദവും പ്രതീക്ഷിക്കാം. കച്ചവടക്കാര്‍ക്ക് അനുകൂല സമയം. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യത. ഉദരസംബന്ധമായ രോഗങ്ങള്‍ വരാം. സുഹൃത്തുക്കളില്‍ നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. കരാറുകാര്‍, വ്യാപാര ലൈസന്‍സ് ഉള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് അനുകൂലസമയം. ഉദ്യോഗസ്ഥര്‍ക്ക് ഈ കാലയളവ് ഗുണകരമല്ല. കുടുംബത്തില്‍ നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി കലഹം ഉണ്ടാകും. വാഹനാപകടം വരാതെ ശ്രദ്ധിക്കണം. പ്രേമകാര്യങ്ങള്‍ പരാജയപ്പെടും.

ഉത്രാടം- എഴുത്തുകാര്‍ക്ക് പണവും പ്രശസ്തിയും വര്‍ദ്ധിക്കും. എല്ലാ രംഗങ്ങളിലും അധ്വാനിച്ച് പ്രവര്‍ത്തിക്കും. പുതിയ ശൈലി ബിസിനസ്സില്‍ ആരംഭിക്കാനിടയുണ്ട്. പകര്‍ച്ചവ്യാധികള്‍ പിടിപെടുക മൂലം ആശുപത്രിവാസം വേണ്ടി വന്നേക്കും. വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട പരീക്ഷാ വിജയം നേടും. ചില പ്രശംസ പത്രങ്ങളും സമ്മാനങ്ങളോ ലഭിക്കും. വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. കുടുംബജീവിതം ആനന്ദപ്രദമായിരിക്കും. പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വീട്ടില്‍ ചില നാശങ്ങള്‍ വരാനിടയുണ്ട്.

തിരുവോണം- ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതി. ദൂരയാത്രകള്‍ ആവശ്യമായിവരും. സമൂഹത്തിലും ജോലി സ്ഥലത്തും ഉയര്‍ന്ന പദവി അലങ്കരിക്കാനുള്ള അവസരം ഉണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. ചില കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകും. അയല്‍ക്കാരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കണം. ധീക്ഷണാപരമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ദൂരയാത്രകള്‍ ആസൂത്രണം ചെയ്യുന്നതാണ്. ചില വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടും. എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഉള്ളവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനത്തില്‍ നന്നായി ശോഭിക്കാന്‍ കഴിയും. പത്രപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വളരെ അനുകൂല സമയം.

അവിട്ടം- വ്യവഹാരാദികളില്‍ തൃപ്തികരമായ വിജയം ഉണ്ടാവില്ല. സാമ്പത്തികമായുളള പ്രയാസങ്ങള്‍ മാറും. മംഗള കര്‍മ്മങ്ങളില്‍ പങ്കുകൊള്ളും. മുന്‍ പരീക്ഷയുടെ ഫലം ഗുണകരമായി വരും. സ്‌നേഹിതരില്‍ നിന്ന് സഹായം ഉണ്ടാവും. ശത്രു ശല്യം വര്‍ദ്ധിക്കും .പോലീസ് പട്ടാളം എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കും. രേഖകളില്‍ ഒപ്പുവെയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. യാത്രകളില്‍ ധനനഷ്ടം സംഭവിച്ചേക്കും.പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടയുണ്ട്. പലകാര്യങ്ങളും പകുതി വെച്ച് നിര്‍ത്തേണ്ടി വരും.

ചതയം- ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം ശരിയാവും. പല പ്രയാസങ്ങളും തരണം ചെയ്യേണ്ടിവരും. ഇഷ്ടപ്പെട്ടവരെ പിരിഞ്ഞു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. വരുമാനം വര്‍ദ്ധിക്കും. അമ്മാവന് അസുഖം ഉണ്ടാവും. മരുമകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായിവരും. ജീവിത സഖിയുടെ അസുഖം മനസ്സിനെ വല്ലാതെ വ്യാകുലപ്പെടുത്തും .സല്‍കര്‍മ്മങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തും. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ എത്തും.

പൂരൂട്ടാതി- ഗൃഹാന്തരീക്ഷം തൃപ്തികരമായിരിക്കും. മേലധികാരികളില്‍ നിന്ന് അല്പം ആനുകൂല്യം പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പുകളിലും മറ്റും മത്സരങ്ങളിലും വിജയം കൈവരും. ഹൃദ്രോഗമുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന സാധ്യത. രേഖകള്‍ മുന്‍കൂട്ടി ശരിപ്പെടുത്തി വെക്കണം. കുടുംബത്തില്‍ സ്വത്ത് വീതം വെക്കല്‍ തര്‍ക്കത്തില്‍ കലാശിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജോലി കിട്ടാത്തതിനാല്‍ നിരാശരായി കഴിയുന്നതും പൊതുകാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉചിതമാണ്.

ഉത്രട്ടാതി -കടബാധ്യതകള്‍ തീര്‍ക്കാന്‍ പൂര്‍വിക സ്വത്തു വില്‍പ്പന നടത്തും. വിശ്വാസവഞ്ചനക്ക് വിധേയമാകും. അമിതാവേശം നിയന്ത്രിക്കണം. ദാമ്പത്യസുഖം ഉണ്ടാകും. ബന്ധു സഹായങ്ങള്‍ ഉണ്ടാകും. വ്യവഹാരങ്ങളില്‍ അന്തിമ വിജയം കൈവരും. ലോട്ടറി സംബന്ധിച്ച പണം ലഭിക്കാം. തൊഴില്‍ സ്ഥാപനങ്ങളില്‍ തൊഴിലാളികളെ കൊണ്ട് പ്രശ്‌നങ്ങളുണ്ടാകും. നഷ്ടപ്പെട്ടതായ രേഖകള്‍ തിരിച്ചുകിട്ടും.

രേവതി- ഗ്രഹത്തില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. മാതാവുമായി ഭിന്നത ഉണ്ടാവും. ഭാര്യാ വീട്ടുകാരുമായി സ്വത്തു തര്‍ക്കത്തിന് ഇടവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം ഉണ്ടാകും. കൂടുതല്‍ ജോലി ചെയ്യേണ്ടിവരും. അയല്‍ക്കാരുമായി രമ്യതയില്‍ വര്‍ദ്ധിക്കും. ജോലിയില്‍ മാറ്റമുണ്ടായേക്കാം. ബിസിനസ്സില്‍ സര്‍ക്കാര്‍ ഇടപെടല്‍ വന്നുചേരും. വിദ്യാഭ്യാസ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥലംമാറ്റവും പ്രമോഷനും ലഭിക്കും. അന്യസംസ്ഥാനത്ത് പുതിയ ബിസിനസുകള്‍ ആരംഭിക്കും. കര്‍മ്മരംഗം പൊതുവേ തൃപ്തികരം ആയിരിക്കും. ലോണുകളും മറ്റും പെട്ടെന്ന് ശരിയായി കിട്ടും. കൂട്ടുകാരുമൊത്ത് വിനോദയാത്ര നടത്തും. ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലസമയം.

Leave a Reply

Your email address will not be published.

Previous Story

കൂടത്തായി പറശ്ശേരി പുൽപറമ്പിൽ ഷമീമ അന്തരിച്ചു

Next Story

കോഴിക്കോട് മൊഫ്യുസൽ ബസ്സ്റ്റാൻഡിൽ കോടികൾ മുടക്കി പണിത എക്സലേറ്ററിന് റീത്തു വെച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

Latest from Main News

ജൈവവൈവിധ്യ പഠനോത്സവം: ക്വിസ് മത്സരം സംഘടിപ്പിച്ചു

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘നീലക്കുറിഞ്ഞി’ ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ

കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും

കൊയിലാണ്ടി : മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ

എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും

ഈ അധ്യയന വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആയ ‘കേരള സവാരി’ പുതിയ മട്ടിലും രൂപത്തിലും പുറത്തിറക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആയ ‘കേരള സവാരി’ പുതിയ മട്ടിലും രൂപത്തിലും പുറത്തിറക്കുന്നു. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും