കൊയിലാണ്ടി: കൊയിലാണ്ടി ആർഎസ്എം എസ്എൻഡിപി കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, കോമേഴ്സ്, മാനേജ്മെന്റ്, കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. മെയ് 15, 16 തീയതികളിലായാണ് ഇന്റർവ്യൂ നടക്കുന്നത്. ഇൻ്റർവ്യൂ സമയം: മെയ് 15 ന് 10 മണിക്ക് ഇംഗ്ലീഷ്, 12 മണിക്ക് കെമിസ്ട്രി, 2 മണിക്ക് ഫിസിക്‌സ്, മെയ് 16ന് 10 മണിക്ക് കോമേഴ്സ‌്, 12 മണിക്ക് മാനേജ്മെന്റ്, 2 മണിക്ക് ഹിസ്റ്ററി, 3 മണിക്ക് ഹിന്ദി.
കോഴിക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്‌തവർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ പിജിക്ക് 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. ബന്ധപ്പെടേണ്ട നമ്പർ 9446290808 9446781306.