കൊയിലാണ്ടി : കൊയിലാണ്ടി അഗ്നിരക്ഷാ നിലയിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി വിരമിക്കുന്ന പി കെ ബാബുവിനു സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകി.
ജീവനക്കാരുടെ സ്നേഹോപഹാരം സ്റ്റേഷൻ ഓഫീസർ പി. കെ ബിജു നൽകി.
കേരള ഫയർ സർവീസ് അസോസിയേഷൻ, കേരള ഡ്രൈവേഴ്സ് ആൻഡ് മെക്കാനിക്ക് അസോസിയേഷൻ, കേരള ഹോംഗാർഡ് അസോസിയേഷൻ എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് സംസ്ഥാന മേഖല നേതാക്കൾ സ്നേഹ സമ്മാനം നൽകി.
26 വർഷത്തെ സേവന കാലയളവിൽ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ബാബുവിനായി .
മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലും 2024ൽ രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലും ബാബുവിന് ലഭിച്ചിരുന്നു.
വെള്ളിമാടുകുന്ന്, പേരാമ്പ്ര,മുക്കം, കൊയിലാണ്ടി എന്നീ അഗ്നിരക്ഷാ നിലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയാണ്.