ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘നീലക്കുറിഞ്ഞി’ ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന മത്സരം നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന് ജില്ലാ കോഓഡിനേറ്റര്‍ പ്രസാദ്, ബയോഡൈവേഴ്സിറ്റി ജില്ലാ കോഓഡിനേറ്റര്‍ ഡോ. മഞ്ജു, ജില്ലാ ആസൂത്രണ സമിതി അംഗം സുധാകരന്, ക്വിസ് മാസ്റ്ററും പരിസ്ഥിതി പ്രവര്‍ത്തകനുമായ സത്യന് മേപ്പയൂര്‍, റിസോഴ്സ് പേഴ്സണ്‍ നിരഞ്ജന എന്നിവര്‍ സംസാരിച്ചു.
മത്സരത്തില്‍ ഉള്ളിയേരി എ.യു.പി.എസ് സ്കൂളിലെ ഗൗതം എസ് നാരായണ്‍ ഒന്നാം സ്ഥാനം നേടി. രാമനാട്ടുകര എസ്.പി.ബി.എച്ച്.എസ്.എസിലെ ഫാത്തിമ മിസ്ക രണ്ടും കുറുവന്തേരി യു.പി സ്കൂളിലെ സാന്‍ലിയ ആര് ദിനേശ് മൂന്നും എറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ അമാന്‍ ഫയാസ് നാലും സ്ഥാനം നേടി. വിജയികള്‍ മെയ് 16,17,18 തിയതികളില്‍ ഇടുക്കി അടിമാലിയിലെ ജൈവവൈവിധ്യ കേന്ദ്രത്തിലും മൂന്നാറിലുമായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തില്‍ പങ്കെടുക്കും. ജൈവവൈവിധ്യത്തെയും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കല്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്
Latest from Main News
സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ
മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. അതിനുശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ
കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന്
സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് ഇപ്പോൾ കേരളത്തിന് ലഭിച്ചിരിക്കുന്നത്.
പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ മുഹമ്മദാലി) ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി







