സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ എസ് ഇ ബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ എസ് ഇ ബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന 2025 മെയ് 20 മുതൽ മൂന്നു മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ദീർഘകാല കുടിശ്ശിക തീർക്കാൻ കഴിയും. ബഹു.വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്ദ്ദേശപ്രകാരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കെ എസ് ഇ ബി തയ്യാറാക്കിയത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീർക്കാനുള്ള സുവർണ്ണാവസരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കെ എസ് ഇ ബി ഒരുക്കുന്നത്. രണ്ടു വര്ഷത്തിനുമേല് പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ തീര്പ്പാക്കാൻ കഴിയുക. വൈദ്യുതി ബില് കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകള് കുടിശ്ശിക അടച്ചുതീര്ത്ത് പുനഃസ്ഥാപിക്കാനുമാകും.
10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും. 5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം, രണ്ടു മുതൽ അഞ്ചു വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം എന്നിങ്ങനെ വളരെ കുറഞ്ഞ പലിശ നിരക്കിൽ ഒറ്റത്തവണയായി തീർപ്പാക്കാൻ കഴിയും. പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബിൽ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേർത്ത് ഒറ്റത്തവണയായി അടച്ചുതീർക്കുന്നവർക്ക് ആദ്യമായി ബിൽ കുടിശ്ശികയിൽ (Principal Amount) 5% ഇളവും ലഭിക്കും. അതായത് ബിൽ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാൽ മതിയാകും. കെ എസ് ഇ ബി ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീർപ്പാക്കാൻ അവസരമൊരുക്കുന്നത് ഇതാദ്യമാണ്.
റെവന്യൂ റിക്കവറി നടപടികള് പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്പ്പാക്കാനാകും. കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയുടെ ഭാഗമായി തീർപ്പാക്കാൻ അവസരമുണ്ട്. ലോ ടെന്ഷന് ഉപഭോക്താക്കള്ക്ക് അതത് സെക്ഷന് ഓഫീസിലും ഹൈ ടെന്ഷന് ഉപഭോക്താക്കള് സ്‌പെഷ്യല് ഓഫീസര് റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്‌പോര്ട്ടല് വഴിയും കുടിശ്ശികയുടെ വിശദാംശങ്ങൾ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കും. പൂർണ്ണമായ കുടിശ്ശിക നിവാരണം ലക്ഷ്യമിട്ടാണ് ഇത്രയേറെ ഉദാരമായ വ്യവസ്ഥകളിലൂടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവതരിപ്പിക്കുന്നത്. ഇനി ഇത്തരമൊരു അവസരം ലഭ്യമാകുന്നതല്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ സസ്പെൻഷൻ കാലാവധി നീട്ടി

Next Story

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആയ ‘കേരള സവാരി’ പുതിയ മട്ടിലും രൂപത്തിലും പുറത്തിറക്കുന്നു

Latest from Main News

കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും

കൊയിലാണ്ടി : മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ

എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും

ഈ അധ്യയന വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആയ ‘കേരള സവാരി’ പുതിയ മട്ടിലും രൂപത്തിലും പുറത്തിറക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആയ ‘കേരള സവാരി’ പുതിയ മട്ടിലും രൂപത്തിലും പുറത്തിറക്കുന്നു. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ സസ്പെൻഷൻ കാലാവധി നീട്ടി

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ സസ്പെൻഷൻ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി ആരോഗ്യവകുപ്പ്.