കൊയിലാണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിതമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുവാൻ പോകുന്നതിനിടെയാണ് ഫെസ്റ്റ് നടക്കുന്ന കൊയിലാണ്ടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ദേഹം എത്തിയത്. കൂടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ പി ഗവാസും ഉണ്ടായിരുന്നു. ഈ വർഷത്തെ പത്മപ്രഭാപുരസ്കാരം യുവകലാ സാഹിതി സംസ്ഥാനാദ്ധ്യക്ഷൻ കൂടിയായി ആലങ്കോട് ലീലാകൃഷ്ണനാണെന്ന സന്തോഷ വാർത്തയും ഒപ്പമെത്തി. എൻ പി ഹാഫിസ് മുഹമ്മദ് , വി ടി മുരളി, എ പി കുഞ്ഞാമു , ഡോ ആര്യ ഗോപി , ഫെസ്റ്റ് ഡയരക്ടർ അഷറഫ് കുരുവട്ടൂർ, ഡോ ശിവദാസ് പുറമേരി , ഡോ അബൂബക്കർ കാപ്പാട് ,ഇകെ അജിത്, പി കെ സുരേഷ്, അഡ്വ സുനിൽ മോഹൻ തുടങ്ങിയവരെ സാക്ഷിയാക്കി ആലങ്കോടിനെ മന്ത്രി കെ രാജൻ പൊന്നാടയണിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ്റെ കവിതകളുടെ സവിശേഷതകൾ അദ്ദേഹം എടുത്തു കാട്ടി തൻ്റെ വീടായ യുവകലാസാഹിതിയുടെ വേദിയിൽ വെച്ച് ഈ വാർത്ത ശ്രവിക്കാനും ആദ്യ ആദരവ് ഏറ്റുവാങ്ങാനും കഴിഞ്ഞതിൽ ആലങ്കോട് ലീലാകൃഷ്ണൻ സന്തോഷം പ്രകടിപ്പിച്ചു.
Latest from Local News
പുളിക്കൂൽ കൃഷ്ണൻ (നാദാപുരം റോഡ്) എന്ന ആളെ 11.1.26 വൈകുന്നേരം മുതൽ കാൺമാനില്ല. കണ്ട് കിട്ടുന്നവർ 9446027412 എന്ന നമ്പറിലോ ചോമ്പാല
കൊയിലാണ്ടി: കൊരയങ്ങാട്പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക്
ജനുവരി 12ന് യുവജന ദിനത്തിൽ എളാട്ടേരിയിൽ സ്വാമിവിവേകാനന്ദൻ അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വടകര
നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ചീഫ്
2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് അവാർഡ്. ഫെബ്രുവരി







