കൊയിലാണ്ടി: പിഷാരികാവിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്ലാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം ആവശ്യപ്പെട്ടു. കൊട്ടിയൂർ വൈശാഖ മഹോത്സവം തുടങ്ങിയാൽ ദിനംപ്രതി നൂറുകണക്കിന് ഭക്തരാണ് പിഷാരികാവ് ക്ഷേത്രത്തിലെത്തുക അതിനുമുൻപേ ക്ഷേത്രത്തിൽ ഭക്തർക്ക് വേണ്ടഅടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ശിവദാസൻ പനച്ചിക്കുന്ന്, എ.ശ്രീകുമാരൻ നായർ , കെ.കെ.മുരളിധരൻ , ടി.ടി. നാരായണൻ, എൻ പുഷ്പരാജ്,ജയപ്രകാശ് ഓട്ടൂർ, എം. രാജിവൻ പ്രസംഗിച്ചു
Latest from Local News
കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനത്തിന്
കോഴിക്കോട് ജില്ലയില് വരും മണിക്കൂറുകളില് ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില് ജില്ലാ കലക്ടര് സ്നേഹില് കുമാര് സിംഗിന്റെ നേതൃതത്വത്തില്
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ.ആർ. ജ്യോതി ലക്ഷ്മിയുടെ ബാലസാഹിത്യ കൃതിയായ മലയാളമാണെൻ്റെ ഭാഷ മധുര മനോഹര ഭാഷ എന്ന കവിതാ
സെൻ്റർ സ്റ്റാൻ്റിലിട്ട് സ്കൂട്ടര് സ്റ്റാർട്ടാക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന് അഞ്ഞൂറ് രൂപ പിഴ. താമരശേരി സ്വദേശി സുബൈർ നിസാമിക്കാണ് പിഴ ലഭിച്ചത്.
ശക്തമായ മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ വീടിൻ്റെ ചുറ്റുമതിൽ തകർന്നു വീണു. കോട്ടൂളി ചോറോട് വീട്ടിൽ രമേശന്റെ വീടിൻ്റെ ചുറ്റുമതിലാണ് അപകടകരമായ രൂപത്തിൽ