നാഷണൽ ഹൈവേ വികസനത്തിലൂടെ പ്രതിസന്ധിയിലാവുകയും ഒറ്റപ്പെട്ട് പോവുകയും സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകയും ചെയ്ത ചെങ്ങോട്ട്കാവിലെ ജനങ്ങൾ ശക്തമായ സമരത്തിന്റെ ഭാഗമായി പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നൽകി.
നിലവിലുള്ള കിഴക്ക് ഭാഗത്തെ സർവ്വീസ് റോഡ് ഇരുവശത്തേക്കും കടന്ന് പോകാവുന്ന വിധത്തിൽ വീതി കൂട്ടുകയോ, ചെറിയ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും പോകാവുന്ന രീതിയിൽ പരിമിതമായ സൗകര്യങ്ങളോട് കൂടിയ പുതിയ അണ്ടർ പാസ്സ് നിർമ്മിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി.
പൊതു സമൂഹത്തിന്റെ പ്രതിഷേധം മാനിച്ച് ശക്തമായ നടപടികളുമായി നാഷനൽ ഹൈവേ അതോറിറ്റി (NHA) മുന്നോട്ട് വന്നിട്ടില്ലായെങ്കിൽ റോഡ് ഉപരോധമടക്കുളള
ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് മെംബർ തസ്’ലീന നാസർ സ്വാഗതമോതിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ടീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് കെ.ടി.എം. കോയ, വി.പി. പ്രമോദ്, സി.പി. ആലി, അനില്‍ പറമ്പത്ത്, പ്രജീഷ്, പി.പ്രസന്നന്‍, സോമശേഖരൻ, പി. വേണു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു