പൂക്കാട് കലാലയം കളി ആട്ടം സമാപിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന 500 ൽ പരം കുരുന്നു മനസ്സുകളിൽ സന്തോഷത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും മാരിവിൽ വിരിയിച്ച് പന്ത്രണ്ടാമത് കളി ആട്ടത്തിന് തിരശ്ശീല വീണു. ആറു ദിവസമായി നീണ്ടുനിന്ന നാടകക്കളരിയിൽ കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ കുട്ടികളുമായി സംവദിച്ചു. 11 നാടകങ്ങൾ അവതരിപ്പിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ വെച്ച് ശിവദാസ് ചേമഞ്ചേരി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കേമ്പ് ലീഡർമാർക്ക് കലാലയത്തിൻ്റെ സ്നേഹോപഹാരം നൽകി. സമ്മേളനത്തിൽ മനോജ് നാരായണൻ, എ. അബൂബക്കർ, ശിവദാസ് കാരോളി, ഡോ. ഇ. ശ്രീജിത്ത്, സുനിൽ തിരുവങ്ങൂർ, എ.കെ. രമേഷ്, കാശി പൂക്കാട് പി.പി ഹരിദാസൻ, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Latest from Local News
പൂക്കാട് കലാലയം 51-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ടി വാസുദേവൻ നായരുടെ സ്മരണയ്ക്കായി എം ടി. യുടെ കഥാപാത്രങ്ങളെ ആലേഖനം ചെയ്ത്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
ദേശീയ പാതയില് അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്ക്ക് അപകടങ്ങള് ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്ഷവും രൂപപ്പെടുന്ന കുഴികള് അടയ്ക്കാന് പാച്ച് വര്ക്കാണ്
പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.
കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)