മുസ്‌ലിം ലീഗ് കൊയിലാണ്ടിയിൽ ഹജ്ജ് ക്ലാസും യാത്രയയപ്പും നടത്തി

കൊയിലാണ്ടി: മണ്ഡലത്തിൽ നിന്ന് ഇപ്രാവശ്യം ഹജ്ജിന് അവസരം ലഭിച്ചവർക്ക് കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും സാങ്കേതിക പഠന ക്ലാസ്സും നടത്തി. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസിൽ 150 ഓളം ഹാജിമാർ പങ്കെടുത്തു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് വി.കെ സി ഉമ്മർ മൗലവി ഉദ്ഘാടനം ചെയ്തു. 3 മണിക്കൂർ നീണ്ട് നിന്ന പഠന ക്ലാസ്സിന് സ്റ്റേറ്റ് ഹജ്ജ് ഹെൽപ് ലൈൻ കോർഡിനേറ്റർ മുജീബ് റഹ്മാൻ പുത്തലത്ത് നേതൃത്വം നല്കി.

എൻ. പി. മുഹമ്മദ് ഹാജി സിപി. അലി, ടി. അഷ്റഫ് പി.വി അഹ്മ്മദ് എ.പി റസാഖ്, സമദ് നടേരി, കെ.എം ഷമീം, വി നിഷാം. സലാം ഓടക്കൽ, റഫ് ഷാദ് വലിയ മങ്ങാട്, നബീഹ് അഹ്മ്മദ് എന്നിവർ നേതൃത്വം നല്കി. ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ സ്വാഗതവും ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിത യാത്രകൾക്ക് തുടക്കമായി

Next Story

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പുതിയ അധ്യയന വർഷം മുതൽ സൂംമ്പാ ഡാൻസ് പരിശീലനം നൽകും

Latest from Local News

ഇഷാനീസ് ഇവൻ്റസ് ഉദ്ഘാടനം ന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ബാബുരാജ് നിർവഹിച്ചു

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്തോളി പഞ്ചായത്തിലെ കോതങ്കലിൽ കെ. നീതു ,ഒ .ബബിത എന്നിവർ ആരംഭിച്ച ഇഷാനീസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.യൂറോളജി വിഭാഗം ഡോ: സായി വിജയ് 6:00

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴയിൽ കുടുംബ സംഗമം നടത്തി

തുറയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴ റിസോർട്ടിൽ കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ

പി.എം. ശ്രീ പദ്ധതിക്കെതിരെ മേപ്പയൂരിൽ ധാരണാപത്രം കത്തിച്ചു

മേപ്പയൂർ: ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന

പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി

നടുവണ്ണൂർ: പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ