മഹിളാ സാഹസ് യാത്രയ്ക്ക് മൂടാടി മണ്ഡലത്തിലെ മുചുകുന്നിൽ സ്വീകരണം നൽകി

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വക്കേറ്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് മൂടാടി മണ്ഡലത്തിലെ മുചുകുന്നിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. രേഷ്മ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മൂടാടി മണ്ഡലം മഹിളാ കോൺഗ്രസ് അധ്യക്ഷ രജി സജേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർമാരായ മഠത്തിൽ നാണു മാസ്റ്റർ, രത്നവല്ലി ടീച്ചർ ഡിസിസി സെക്രട്ടറിമാരായ ശ്രീ വി.പി.ഭാസ്കരൻ, ശ്രീ രാജേഷ് കീഴരിയൂർ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയോത്ത്, പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്കെ. ടി വിനോദ്, മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാമകൃഷ്ണൻ കിഴക്കയിൽ,
പയ്യോളി ബ്ലോക്ക് മഹിള കോൺഗ്രസ് അധ്യക്ഷ ശ്രീമതി മോളി, ആർ.നാരായണൻ മാസ്റ്റർ, കെ ലീല, വി വി മല്ലിക എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൊന്നക്കൽ പ്രേമ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.