കോഴിക്കോട് : കേരള റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ (ഐ എൻ ടി യു സി ) ജില്ലാ കൺവെൻഷനും മെമ്പർമാർക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ (ഐ എൻ ടി യു സി ) അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിഗൃഹത്തിൽ നടന്ന കൺവെൻഷനിൽ ജില്ലാ പ്രസിഡണ്ട് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം സതീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് പുത്തൂർ മോഹനൻ, സാലറീഡ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം പി രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കെ സി അബ്ദുൽ റസാക്ക്, സീനിയർ സിറ്റിസൺ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അജിത് പ്രസാദ് കുയ്യാലിൽ, യു ബാബു, രാജേഷ് അടമ്പാട്ട്, ടി സജീഷ് കുമാർ, കെ വി ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് സർക്കാർ തിരിച്ചറിയൽ കാർഡ് നൽകുക, ഇരട്ടിപ്പിച്ച ഭൂനികുതി പിൻവലിക്കുക, വർധിപ്പിച്ച സ്റ്റാമ്പ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും പിൻവലിക്കുക, ഭൂമിയുടെ ന്യായവില നിശ്ചയിച്ചതിലെ അപാകതകൾ പരിഹരിക്കുക, ക്ഷേമനിധി പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ പാസ്സാക്കി.