കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ലഹരി മാഫിയക്കെതിരെ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. പരിപാടി കോഴിക്കോട് നോർത്ത് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി ഡി ഐ ജി നാരായണൻ ടി മുഖ്യാതിഥിയായിരുന്നു. ‘കൈകോർക്കാം യുവതയ്ക്കായി’ എന്ന മുദ്രാവാക്യമുയർത്തിയാണ് ‘ലഹരി-ഉന്മാദം -ക്രമസമാധാനം’ എന്ന വിഷയത്തിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. ലഹരിയെ തുരത്താൻ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒരുമിക്കണമെന്ന് ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു.
ആരെങ്കിലും ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസിനെയോ എക്സൈസ് അധികൃതരെയോ വിവരമറിയിക്കണം. പരിപാടിയിൽ ഡി ഐ ജി നാരായണൻ , കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് അരുൺ കെ പവിത്രൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഭിജിത്ത് ജി പി, കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് സൈക്കാട്രി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ടോം വർഗീസ്, മാധ്യമപ്രവർത്തക ഷിദ ജഗത്, സാംസ്കാരിക പ്രവർത്തകൻ ഇ എം രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.