പേരാമ്പ്ര: പേരാമ്പ്ര ജബലുന്നൂർ ഇസ്ലാമിക് കോംപ്ലക്സിൽ ഹുദവി കോഴ്‌സിന് ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ നടന്ന ചടങ്ങിലൂടെ ഔപചാരികമായി തുടക്കം കുറിച്ചു. മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ മുന്നേറ്റങ്ങൾ കാഴ്ച വെക്കുന്ന ദാറുൽഹുദാ സമ്പ്രദായത്തിൻ കീഴിലാണ് പന്ത്രണ്ട് വർഷത്തെ ഹുദവി കോഴ്സ് നടത്തുന്നത്. നാട്ടുകാരും കമ്മിറ്റി അംഗങ്ങളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. ദാറുൽ ഹുദ യൂനിവേഴ്സിറ്റി ചാൻസലറും, ജബലുന്നൂർ ഇസ്ലാമിക് കോംപ്ലക്സ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു.
വർത്തമാന കാലത്ത് സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയേക്കുറിച്ച് തങ്ങൾ സദസ്സിന്റെ ശ്രദ്ധ ക്ഷണിച്ചു. ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ:ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. എസ്.എം എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും ദാറുൽ ഹുദ ജനറൽ സെക്രട്ടറിയുമായ യു. ഷാഫി ഹാജി സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിശദികരിച്ചു. ഇമാം നവവിയുടെ പ്രശസ്ത ഹദീസ് ഗ്രന്ഥമായ “അറബഊനന്നവവി” യിലെ പ്രഥമ ഹദീസ് കുട്ടികൾക്ക് ഓതിക്കൊടുത്തുകൊണ്ടാണ് ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തത്. ദാറുൽ ഹുദ മുന്നോട്ടുവെക്കുന്ന നയങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ച് രജിസ്ട്രാർ റഫീഖലി ഹുദവി, എക്സാം കൺട്രോളർ പി.കെ നാസർ ഹുദവി എന്നിവർ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി രക്ഷിതാക്കൾക്കായി പ്രത്യേക മീറ്റും സംഘടിപ്പിച്ചു.ജെ.ഐ.സി ജനറൽ സെക്രട്ടറി റഫീഖ് സക്കരിയ ഫൈസിയുടെ നേതൃത്വത്തിൽ കൂടിയ മീറ്റിൽ ജാബിർ ഹുദവി തൃക്കരിപ്പൂർ രക്ഷിതാക്കളുമായി സംവദിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്ഥാപനത്തെ കുറിച്ചും സ്ഥാപനത്തിലെ നിയമവ്യവസ്ഥകളെ കുറിച്ചും അവതരിപ്പിച്ചുകൊണ്ട് പ്രിൻസിപ്പൽ ഫറാസ് ഹുദവി രാമനാട്ടുകര സംസാരിച്ചു. ജബലുന്നൂർ ഇസ്ലാമിക് കോംപ്സ് കമ്മിറ്റി അംഗങ്ങളായ മാനേജർ പി.എം കോയ മുസ്‌ലിയാർ, ട്രഷറർ സി കെ ഇബ്രാഹീം മാസ്റ്റർ, എസ്.പി കുഞ്ഞമ്മത്, സി.പി.എ അസീസ്, പി.എം മുജീബ് എന്നിവർ സംസാരിച്ചു. മറ്റു കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമായ പി.എം മുജീബ്, എം.പി മൊയ്തീൻ ഹാജി, വി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, എം.കെ പരീത് മാസ്റ്റർ, ചെരിപ്പേരി മൂസ്സഹാജി, എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, തണ്ടോറ ഉമ്മർ, സി.പി ഹമീദ്, കെ.പി യുസുഫ്, ആർ.കെ മുഹമ്മദ്, ടി.കെ അഷറഫ്, മഹാരാജ മൊയ്തി, ഇ.കെ അഹമ്മദ് മൗലവി, ഒ മമ്മു, കോടേരി മൊയ്തി, ഖാലിദ് എടവന, തുണ്ടിയിൽ മമ്മി ഹാജി തുടങ്ങിയവർ വേദിയിൽ പങ്കെടുത്തു.
കഴിഞ്ഞ റമളാനിൽ സ്ഥാപനത്തിന് കീഴിൽ നടത്തപ്പെട്ട ഖത്തം മത്സരത്തിലെ വിജയികൾക്ക് അവാർഡ് വിതരണം നടത്തുകയും, പേരാമ്പ്ര മത്സ്യമാർക്കറ്റ് തൊഴിലാളികളെ ആദരിക്കുകയും ചെയ്തത് ചടങ്ങിന്റെ മറ്റൊരു പ്രധാന ആകർഷണമായി. ജബലുന്നൂറിലെ ഹുദവി കോഴ്സിന്റെ തുടക്കം സ്ഥാപനത്തിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ പുതിയ അധ്യായമാകുമെന്നും നിപുണരായ പണ്ഡിതന്മാരുടെയും, അധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും ചടങ്ങിൽ ജനറൽ സെക്രട്ടറി സെക്രട്ടറി റഫീഖ് സകരിയ ഫൈസി ഉറപ്പു നൽകി.