കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിത യാത്രകൾക്ക് തുടക്കമായി. ‘ശോഭീന്ദ്രയാത്രകൾ’ എന്ന് പേരിട്ടിരിക്കുന്ന യാത്രകളുടെ ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടികെ ശൈലജ നിർവഹിച്ചു. കടലുണ്ടി പുഴയോരത്ത് നടന്ന ചടങ്ങിൽ പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. രക്ഷാധികാരി ഡോ. ദീപേഷ് കരിമ്പുങ്കര മുഖ്യപ്രഭാഷണം നടത്തി.
ദേശീയ കർഷക പുരസ്കാര ജേതാവ് കെ ബി ആർ കണ്ണൻ ഹരിത സന്ദേശം നൽകി . സരസ്വതി ബിജു പരിസ്ഥിതി കവിത ചൊല്ലി.പ്രിയേഷ് വാസുദേവൻ, ശങ്കരനാരായണൻ മഞ്ചേരി, സത്യബാബു, എകെ ഗ്രിജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ആദ്യ യാത്ര കടലുണ്ടി കണ്ടൽ വനങ്ങളിലേക്ക് നടത്തി. വിവിധ കണ്ടൽ വനങ്ങളെ നേരിട്ടുകണ്ടും ഓരോന്നിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊണ്ടും ഉള്ള യാത്രയായിരുന്നു. പുഴയോരത്ത് ജൈവ സദ്യയും ഒരുക്കി. അടുത്ത യാത്ര ദേശീയ കർഷക പുരസ്കാര ജേതാവായ കെ ബി ആർ കണ്ണന്റെ പയ്യന്നൂരിലുള്ള കൃഷിയിടത്തിലേക്ക് മെയ് 18ന് നടക്കും.