കിക്ക് ബോക്സിങ് ജൂനിയർ സംസ്ഥാന തല മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ മുചുകുന്ന് കണ്ടോത്ത് ആബിദിനെ കോൺഗ്രസ്സ് ഓട്ട് കമ്പനി സി. യു. സി. കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ സി. യു. സി. പ്രസിഡണ്ട് കെ. ഹസ്സൈനാർ അധ്യക്ഷനായി. ഡി. സി. സി. സെക്രട്ടറി വി. പി. ഭാസ്കരൻ ഷാൾ അണിയിച്ചു. ആർ. നാരായണൻമാസ്റ്റർ, നെല്ലിമടം പ്രകാശ്, പി. രാഘവൻ, ബിജേഷ് രാമനിലയം, ബിജേഷ് ഉത്രാടം എന്നിവർ സംസാരിച്ചു.
