ചേളന്നൂർ അമ്പലത്തുകുളങ്ങര യങ് സ്റ്റാല്യൻ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ 15ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് യങ് സ്റ്റാല്യൻ ഫെസ്റ്റിന്റെ ഒരു മാസം നീണ്ടുനിന്ന വിവിധ പരിപാടികളുടെ സമാപനവും സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും ബഹു. വനം – വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സിനിമ – നാടക നടി ശ്രീമതി ഉഷ ചന്ദ്ര ബാബു മുഖ്യാതിഥി ആയിരുന്നു. ബഹു: ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി നൗഷീർ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ സ്വാഗത സംഘം കൺവീനർ അനൂപ് കുമാർ കെ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ശ്രീ എം കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീ എൻ. രമേശൻ, ശ്രീമതി എ ജസീന, പുളിക്കുൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബാബു വി പി തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. ക്ലബ് സെക്രട്ടറി ശ്യാം മനോഹരൻ നന്ദി പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ