വാഗ്ഭടാനന്ദഗുരുദേവരുടെ 140 -ാമത് ജയന്തി കേരള ആത്മവിദ്യാസംഘം വിപുലമായി ആഘോഷിച്ചു. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ഗുരുകുലം ആർട്ട് ഗ്യാലറിയിൽ നടന്ന അനുസ്മരണ സമ്മേളനം കാളൂർ എസ് .രന്തിദേവൻ ഉദ്ഘാടനം ചെയ്തു. കെ.ഇ.എൻ. മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് പറമ്പിൽ ആശംസയർപ്പിച്ചു സംസാരിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.പി. പ്രീതാനന്ദൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് സംസ്ഥാനജന. സെക്രട്ടറി വി.ജയലാൽ സ്വാഗതവും, പി.വി. ദാസൻ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ ഗുരുദേവൻ്റെ കാഴ്ചപ്പാടുകൾ എന്ന വിഷയം ഇ.സുരേന്ദ്രൻ അവതരിപ്പിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പ്രൊഫസർ ഒ.ജെ. ചിന്നമ്മ, ഡോ. എ.കെ. വിനീഷ്, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
