ധാർമ്മിക പക്ഷത്ത് അടിയുറച്ചു പ്രവർത്തിച്ചു വരുന്ന എസ്.എസ്.എഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനം അമ്പത്തി മൂന്ന് വർഷം പിന്നിടുകയാണ്. ഈ വരുന്ന ഏപ്രിൽ 29 പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനമാണ്. സമൂഹത്തിൽ ഭീതി വിതക്കുന്ന ലഹരിയുടെ പേരിൽ വിദ്യാർത്ഥിത്വത്തെ പൂർണ്ണമായി ഒറ്റപ്പെടുത്തി അവരിലെ ശരികളെ കാണാതെ പോകുന്നു എന്ന പ്രശ്നത്തെ അഡ്രസ് ചെയ്ത് (Celebrating Humanity) ശരികളുടെ ആഘോഷം എന്ന ശീർഷകത്തിലാണ്
കേരളത്തിലെ 125 ഡിവിഷനുകളിൽ സ്ഥാപക ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥി സമ്മേളനങ്ങൾ നടക്കുന്നത്.
ശരികൾ ഏറെയുള്ള സമൂഹത്തെ ആഘോഷിക്കാനും ചിലരിൽ സ്വാഭാവികമായും രൂപപ്പെടുന്ന അധാർമ്മിക പ്രവണതകളെ ശാസ്ത്രീയമായി പ്രതിരോധിക്കാനും വിദ്യാർത്ഥികൾ തയ്യാറാവുകയാണ്. പഞ്ചായത്ത് ധർണ്ണ, ലഘു ലേഖ വിതരണം,വിദ്യാർത്ഥികളിൽ ആഴത്തിൽ ഇറങ്ങിയുള്ള ബോധ വൽക്കരണം, മാരത്തോൺ ഇങ്ങനെ ഒട്ടനവധി ശ്രദ്ധേയമായ പദ്ധതികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നത്.
ഏപ്രിൽ 29നു (celebrating humanity) ശരികളുടേ ആഘോഷം എന്ന പ്രമേയത്തിൽ ഡിവിഷൻ പരിധിയിലെ വിദ്യാർത്ഥികളെ അണിനിരത്തി റാലിയും വിദ്യാർത്ഥി സമ്മേളനവും നടക്കുകയാണ്. സമസ്ത കേന്ദ്ര മുശാവറ അംഗം പുറക്കാട് ഉസ്താദിൻ്റെ പ്രാരംഭ പ്രാർത്ഥനയോടെ എസ്.വൈ.എസ് കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം നിസാമി സമ്മേളനം ഉദ്ഘാടനം ചെയ്യും. എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ സഅദ് സഖാഫി (പ്രസിഡൻ്റ് എസ്.എസ്.എഫ് കൊയിലാണ്ടി ഡിവിഷൻ), മുഹമ്മദ് റാസി (ജനറൽ സെക്രട്ടറി കൊയിലാണ്ടി ഡിവിഷൻ), അജ്മൽ സുഹ്‌രി (ഫിനാൻസ് സെക്രട്ടറി കൊയിലാണ്ടി ഡിവിഷൻ)