സ്ത്രീവിരുദ്ധ സർക്കാരിനെ വലിച്ചെറിയാൻ ജനം കാത്തിരിക്കുന്നു ജെബി മേത്തർ എംപി

തിരുവള്ളൂർ ആശാവർക്കർമാരും ജീവനക്കാരും നേഴ്സുമാരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സിപിഒ ഉദ്യോഗാർത്ഥികളും നടത്തുന്ന സമരങ്ങളെ കണ്ടില്ല എന്ന് നടിക്കുന്ന പിണറായി സർക്കാരിനെ വലിച്ചെറിയാൻ കേരളത്തിലെ വനിതകൾ കാത്തിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ ജെബി മേത്തർഎം പി പറഞ്ഞു.അവകാശ പോരാട്ടങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ല എന്നും അത്തരം സമർങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരെ വർഗീയവാദികളായും മറ്റും ചിത്രീകരിക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു തിരുവള്ളൂരിൽ മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹസ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹിളാ കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഫാത്തിമ റോസ്ന പരിപാടി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ബബിത പി.എം അധ്യക്ഷത വഹിച്ചു മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയോത്ത് വിദ്യാബാലകൃഷ്ണൻ സൂഫിയാൻ ചെറുവാടി ഡിസിസി സെക്രട്ടറി ബാബു ഒഞ്ചിയം കോൺഗ്രസ് പ്രസിഡണ്ട് പി സി ഷീബ ചന്ദ്രൻ മൂഴിക്കൽ ഷിജി പവിത്രൻ കെ വി .ശാലിനി സബിത മണക്കുനി ശ്രീജ തറവട്ടത്ത് രഞ്ജിനി വെള്ളാച്ചേരി നിഷില കോരപ്പാണ്ടി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.