സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ കലാപഠനത്തിന് അവസരം. മോഹിനിയാട്ടം, കൂടിയാട്ടം, നാടകം, കോല്‍ക്കളി, ശില്‍പകല, തിരുവാതിരക്കളി എന്നിവയില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുക. പ്രായപരിധിയില്ല. അപേക്ഷ ഫോം കോര്‍പ്പറേഷന്‍ ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ അയക്കേണ്ട അവസാന തിയതി ഏപ്രില്‍ 30. ഫോണ്‍: 7012748792
കുന്നമംഗലം ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മോഹിനിയാട്ടം, സംഗീതം, കോല്‍ക്കളി, ചെണ്ട, തിരുവാതിരക്കളി എന്നിവയില്‍ സൗജന്യ പരിശീലനം ഒരുക്കും. അപേക്ഷ ഫോറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ അയക്കേണ്ട അവസാന തിയതി ഏപ്രില്‍ 30. ഫോണ്‍: മോഹിനിയാട്ടം -70349 38845, സംഗീതം -97456 31418, കോല്‍ക്കളി -9037470780, ചെണ്ട -8086045337, തിരുവാതിരകളി -75929 23993
പന്തലായനി ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മാപ്പിളപ്പാട്ട്, കോല്‍ക്കളി എന്നിവയില്‍ പരിശീലനം ഒരുക്കും. അപേക്ഷ ഫോറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ അയക്കേണ്ട അവസാന തിയതി ഏപ്രില്‍ 30. ഫോണ്‍: മാപ്പിളപ്പാട്ട് -80757 06002, കോല്‍ക്കളി -97470 49049.