വയനാട് ജില്ലയിലെ മീനങ്ങാടി മലക്കാട് കല്ലുപാടി റോഡ് ബിഎം, ബിസി നിലവാരത്തിൽ നവീകരിച്ച് നാടിന് സമർപ്പിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കാരാപ്പുഴ ഡാമിലേക്ക് എത്തിച്ചേരുന്നതിന് സഞ്ചാരികൾ പ്രധാനമായും ഉപയോഗിക്കുന്ന റോഡാണിത്. ഈ റോഡ് വയനാടിന്റെ കാർഷിക വാണിജ്യ വിനോദ സഞ്ചാര മേഖലകൾക്ക് ഒരുപോലെ കരുത്ത് പകരുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.