സാഹസ് യാത്രക്ക് കൊയിലാണ്ടി നോർത്ത് മണ്ഡലം സ്വീകരണം നൽകി

കൊയിലാണ്ടി: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. നയിക്കുന്ന സാഹസ് യാത്രക്ക് കൊയിലാണ്ടി നോർത്ത് മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി ആനക്കുളങ്ങരയിൽ നൽകിയ സ്വീകരണം ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റസിയ ഉസ്മാൻ ആദ്ധ്യക്ഷം വനിച്ചു. ജെബി മേത്തർ എം.പി. ഗൗരിപുതിയോത്ത്, മുരളി തോറോത്ത്, ഫാത്തിമറോഷ്ന, പി.രത്നവല്ലി , വി.കെ. ശോഭന, തങ്കമണി ചൈത്രം, കെ.എം. സുമതി പി.പി. നാണി, പ്രേമ ബാലകൃഷ്ണൻ, രമ്യനിധീഷ്, സന്ധ്യ കരക്കോട്, ആമിനമോൾ, രാധ ഹരിദാസ്, ബേബി പയ്യാനക്കൽ പ്രസംഗിച്ചു.

സൗത്ത് മണ്ഡലം കമ്മറ്റി നൽകിയ സ്വീകരണ യോഗത്തിൽ ലാലിഷ അധ്യക്ഷത വഹിച്ചു. ചെങ്ങോട്ട്കാവിൽ ഏ.എം ദേവി അധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർ സി.വി ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരിയിൽ കാർത്തി മേലോത്ത് അധ്യക്ഷത വഹിച്ചു. എൻ.എസ് യു ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.