തിക്കോടി: തീക്കാറ്റ് പോലെ അനുദിനം പടർന്നുപിടിക്കുന്ന ലഹരി മാഫിയക്കും, അതുണ്ടാക്കുന്ന ദുരന്തങ്ങൾക്കുമെതിരെ മുതിർന്ന പൗരന്മാരും രംഗത്തിറങ്ങി. പ്രായത്തിന്റെ അവശതകൾ മറന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് പഞ്ചായത്ത് മുക്കിൽ നിന്നും സഞ്ചാരികളുടെ കേന്ദ്രമായ കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലേക്ക് ഒന്നര കിലോമീറ്റർ പദയാത്ര നടത്തിയാണ് ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചത്. തുടർന്ന് നടന്ന സമാപന സമ്മേളനം എഴുത്തുകാരനും ജില്ലാ കമ്മിറ്റി മെമ്പറുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകനായ ഹാഷിം കോയ തങ്ങൾ, സ്റ്റേറ്റ് കൗൺസിലർ ബാലൻ കേളോത്ത്, ജില്ലാ കൗൺസിലർ കാട്ടിൽ മുഹമ്മദലി, വിമല ടീച്ചർ, കെ .എം.അബൂബക്കർ മാസ്റ്റർ, ബാലകൃഷ്ണൻ മണിയോത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. രാമചന്ദ്രൻ നായർ, സ്വാഗതവും, സുമതി വായാടി നന്ദിയും രേഖപ്പെടുത്തി. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ പ്രചരണം നടത്താനും തയ്യാറെടുപ്പുകൾ നടത്തി വരികയാണ്.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
കൊളത്തൂർ: കൈതോട്ടിൽ നാരായണിയമ്മ (83) അന്തരിച്ചു. ഭർത്താവ് രാമൻകുട്ടി കിടാവ് മക്കൾ ശശീന്ദ്രൻ (സെക്രട്ടറി ലീഡർ സാംസ്കാരിക വേദി കൊളത്തൂർ ),
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
ഗാന്ധി ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ചേമഞ്ചേരി സഹകരണ ബാങ്ക്
കൊയിലാണ്ടി: നടേരി മഞ്ഞലാട് പറമ്പിൽ നാരായണൻ (73) അന്തരിച്ചു. ഭാര്യ :നാരായണി മക്കൾ :മനോജ്, പ്രശാന്ത് മരുമക്കൾ :ശ്രീജ, രജിത സഹോദരങ്ങൾ