തീർത്ഥാടനത്തിനിടെ ഹൃദയാഘാതം പോലുള്ള അസുഖങ്ങളാൽ മരിക്കുന്നവരുടെ ആശ്രിതകർക്ക് 3 ലക്ഷം രൂപ ധനസഹായം നൽകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. സംഭാവന നിർബന്ധിച്ച് വാങ്ങില്ലെന്നും വെർച്വൽ ക്യൂവിൽ നിന്ന് ലഭിക്കുന്ന തുകയ്ക്ക പുറമെ ഭക്തരിൽ നിന്ന് ലഭിക്കുന്ന സംഭാവനകളും സഹായ നിധിയിൽ ചേർക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ശബരിമലയിൽ അപകടങ്ങളിൽ മരിക്കുന്നവർക്ക് നിലവിൽ ഇൻഷ്വറൻസുണ്ട്. അഞ്ച് ലക്ഷം രൂപയാണ് ഇൻഷുറൻസ് തുക ലഭിക്കുക. എന്നാൽ തീർത്ഥാടനത്തിനിടെ അസുഖം വന്ന് മരിക്കുന്നവർക്ക് ഇൻഷ്വറൻസ് ലഭിക്കുന്ന പദ്ധതികൾ നിലവിലില്ല. കഴിഞ്ഞ വർഷത്തെ തീർത്ഥാടന കാലത്ത് മലകയറ്റത്തിനിടെ 48 പേരാണ് അസുഖം ബാധിച്ച് മരിച്ചത്.