ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി; വേടൻ കസ്റ്റഡിയിൽ. പ്രമുഖ മലയാളി റാപ്പർ ഹിരൺദാസ് മുരളി എന്ന വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് 5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വേടനുൾപ്പെടെ 9 പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വേടനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.