കൊയിലാണ്ടി: വായനക്കോലായ സാംസ്ക്കാരികക്കൂട്ട് കവിതാവിചാരം – സംസ്ഥാനതല കവിതാ ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 24, 25 തിയ്യതികളിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് ശില്പശാല. അപേക്ഷകർ അയയ്ക്കുന്ന കവിതകൾ വിലയിരുത്തി, തെരഞ്ഞെടുക്കപ്പെടുന്ന 40
പേർക്കാണ് പ്രവേശനം ലഭിക്കുക. കവിയും നിരൂപകനുമായ കല്പറ്റ നാരായണനാണ് ശില്പശാലയുടെ ചീഫ് അഡ്വൈസർ. കവി പി.എൻ. ഗോപീകൃഷ്ണനാണ് ശില്പശാലാ ഡയറക്ടർ. പ്രഗൽഭ കവികളും നിരുപകരുമാണ് ക്ലാസ്സെടുക്കുക. അപേക്ഷകർ എഴുതിയ ഒരു കവിത, വിലാസം, ഫോൺ നമ്പർ ഉൾപ്പെടെ
മെയ് 10 നുള്ളിൽ vayanakolaya@gmail.com എന്ന വിലാസത്തിൽ ഇമെയ്ൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9497658845/ 6235724909
Latest from Local News
ഗാന്ധി ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ചേമഞ്ചേരി സഹകരണ ബാങ്ക്
കൊയിലാണ്ടി: നടേരി മഞ്ഞലാട് പറമ്പിൽ നാരായണൻ (73) അന്തരിച്ചു. ഭാര്യ :നാരായണി മക്കൾ :മനോജ്, പ്രശാന്ത് മരുമക്കൾ :ശ്രീജ, രജിത സഹോദരങ്ങൾ
മേപ്പയൂർ: കീഴ്പയൂർ പ്രദേശത്തിൻ്റെ മതമൈത്രി സന്ദേശം വിളിച്ചോതി മൂന് ദിവസമായി നടന്നു വരുന്ന അയ്യപ്പക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു
അത്തോളി:അത്തോളി ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സ്വാമി ഗുരുവരാനന്ദ സംഗീതോത്സവം സംഗീതജ്ഞൻ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി പുതു തലമുറ വഴി തെറ്റാതിരിക്കാനും ഒറ്റയ്ക്കായി പോകാതിരിക്കാനും വായനാ സംസ്കാരം ശക്തിപ്പെടേണ്ടതുണ്ടെന്ന് എഴുത്തുകാരനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു. യുവ കലാ