ആന്തട്ട അങ്കണവാടി വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ആന്തട്ട അങ്കണവാടി വാർഷികാഘോഷവും അങ്കണവാടി ഹെൽപ്പർ പി.സൗമിനിയ്ക്ക് യാത്രയയപ്പും നടന്നു. യാത്രയയപ്പ് സമ്മേളനം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് പ്രേംരാജ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തംഗം സുധകാവുങ്കൽ പൊയിൽ, അങ്കണവാടി ടീച്ചർ കെ. എം.സുധ, മധു കിഴക്കയിൽ, സി. അരവിന്ദൻ, ടി. എം. സത്യൻ എന്നിവർ ആശംസകൾ അറിയിച്ചു. പി. സൗമിനി മറുമൊഴി പറഞ്ഞു. ആർ. എൽ. ശ്രീലാൽ സ്വാഗതവും പ്രേമി നന്ദിയും പറഞ്ഞു. അങ്കണവാടി വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.