കൊയിലാണ്ടി: കൃഷിഭൂമിയുടെ നിലവിലുള്ള നികുതി കുറക്കണമെന്നും ഭൂമികൈമാറ്റത്തിന് ഇളവ് അനുവദിച്ച് കർഷകർക്ക് ആശ്വാസമേകുന്ന നടപടികൾ സ്വീകരിക്കണമെന്നും കിസാൻജനത ആവശ്യപ്പെട്ടു.ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കിസാൻജനതയുടെ നേതൃത്വത്തിൽ നടന്ന കാർഷകസംഗമം ജില്ലാസെക്രട്ടറി സി.ഡി. പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.പി.ചന്ദ്രൻ അദ്ധ്യക്ഷനായ സംഗമത്തിൽ എം.പി. ശിവാനന്ദൻ , രാമചന്ദ്രൻ കുയ്യണ്ടി,രജീഷ്‌മാണിക്കോത്ത്, എം.പി. അജിത, പി.ടി.രാഘവൻ , കൊളാവി രാജൻ, സുരേഷ് മേലേപ്പുറത്ത്, സി.കെ ജയദേവൻ,ടി.കെ രാധാകൃഷ്ണൻ, വി.പി. മുകുന്ദൻ എന്നിവർ സംസാരിച്ചു.
