ഗുജറാത്തിൽ ടയർ പണിക്കിടെ ടയർ പൊട്ടിത്തെറിച്ച് കടിയങ്ങാട് സ്വദേശി മരിച്ചു. ടയർ പണിക്കിടെ കാറ്റ് നിറക്കുമ്പോൾ പൊട്ടിത്തെറിച്ച് അപകടത്തിൽ കടിയങ്ങാട് മഹിമ സ്വദേശി മരിച്ചു. കോവുമ്മൽ സുരേഷ് (50) ആണ് മരിച്ചത്. ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയർ കമ്പനി നടത്തി വരികയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. പിതാവ് കുഞ്ഞിക്കുട്ടി നായർ. അമ്മ പരേതയായ നാരായണി അമ്മ.
ഭാര്യ ഷീബ (പന്തിരിക്കര) മക്കൾ ആകാശ് (ബി.ടെക് വിദ്യാർത്ഥി). അശ്വിൻ (എസ്എസ്എൽസി വിദ്യാർത്ഥി) സഹോദരങ്ങൾ ഗീതാ അച്യുതൻ നായർ (ചെരണ്ടത്തൂർ) പത്മിനി രാമകൃഷ്ണൻ (പന്തിരിക്കര). പരേതയായ ഷിജി അനീഷ് (ഉള്ള്യേരി). ഇന്ന് (തിങ്കൾ) ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടു വളപ്പിൽ സംസ്ക്കരിക്കും.
Latest from Local News
കൊയിലാണ്ടി : ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു.വിയ്യൂർ തൊടുവയൽ താഴ(പവിത്രം ) പവിത്രൻ( 65)
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm
കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് റോഡില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്) തുടക്കമായി. ജനുവരി 22 വരെ
കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.







