പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സി സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളികളുടെയും യുവജനങ്ങളുടെയും കമ്പവലി മത്സരം കീഴൂർ ചൊവ്വ വയലിൽ നടന്നു.
ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള കമ്പവലി മത്സരം വുമൺ വർക്കേഴ്സ് കൗൺസിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് തസ്ലീന വി പി ഉദ്ഘാടനം ചെയ്തു. എൻ എം മനോജ് അധ്യക്ഷനായി. കെ.ടി വിനോദൻ, ഇ കെ ശീതൾ രാജ്, സബീഷ്കുന്നങ്ങോത്ത്, അൻവർ കായിരണ്ടി, കാര്യാട്ട് ഗോപാലൻ, മോളി പി എം, ഗീത വെള്ളിയോട്ട്, സിജിന പൊന്നേരി, സജീഷ് കോമത്ത്, പ്രദീപൻ കോടന്നയിൽ, ഇ കെ ബിജു, രഞ്ജിത്ത് ലാൽ, വിപിൻ വേലായുധൻ, കുറുമണ്ണിൽ രവീന്ദ്രൻ, എംകെ മുനീർ എന്നിവർ സംസാരിച്ചു.
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ യുവജനങ്ങളുടെ വിഭാഗത്തിൽ ജിതിൻ ആൻഡ് ടീം കീഴൂർ, വനിതാ വിഭാഗത്തിൽ ഗീതാ ശ്രീജിത്ത് ആൻഡ് ഹേമലത ടീം, പുരുഷ വിഭാഗത്തിൽ സബിഷ് കുന്നങ്ങോത്ത് ആൻഡ് കാര്യാട്ട് ഗോപാലൻ ടീം എന്നിവർ വിജയിച്ചു.