പാലക്കോട് വയലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവാവിനെ മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആരോപണമുയരുന്നുണ്ട് കോഴിക്കോട് പാലക്കോട്ടുവയൽ പാലക്കണ്ടിയിലാണ് സംഭവം. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാ(20)ണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം ആളുകൾ ചേർന്നാണ് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. മൂന്ന് പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ സമീപവാസിയായ അച്ഛനും രണ്ടുമക്കളും ഉൾപ്പെടും. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Latest from Main News
വടകര ലിങ്ക് റോഡിന് സമീപം ദേശീയ പാതയിൽ ഗർത്തം രൂപപ്പെട്ടു ഗർത്തം അടയ്ക്കാൻ നടപടികൾ തുടങ്ങി ശക്തമായ മഴയുണ്ടായിരുന്നു. ഇന്ന് വൈകീട്ട്
കോഴിക്കോട് വിലങ്ങാട് പ്രളയ ദുരിതബാധിതരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു
നവകേരള സദസ്സ് നിര്ദേശങ്ങള് നടപ്പാക്കാന് 982 കോടി രൂപയുടെ പദ്ധതികള് നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി
ജൂൺ മാസം വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസ ബില്ലിൽ യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബില്ലിൽ യൂണിറ്റിന് ഒരു
സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് നാളെ തുടക്കമാവും. സിക്കിം രൂപീകരണത്തിൻ്റെ