കൊയിലാണ്ടി,: കേരളത്തിൻ്റെ കടലോരങ്ങളിൽ 40 മീറ്റർ ആഴത്തിൽ മണൽ ഖനനം ചെയ്യുവാൻ അനുമതി കൊടുത്ത കേന്ദ്രസർക്കാർ വൻ കുത്തകകൾക്ക് വേണ്ടി തീരദേശ വാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിൻമാറണമെന്ന് കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡൻ്റ് ടി.എം ജോസഫ് ആവശ്യപ്പെട്ടു. 10 ലക്ഷത്തോളം മത്സ്യ തൊഴിലാളികളെ നേരിട്ടും അത്രത്തോളം പേരെ പരോക്ഷമായും ബാധിക്കുന്ന ഈ നടപടി ഉപേക്ഷിക്കുവാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴിക്കാടൻ, നയിക്കുന്ന തീരദേശ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ. എം പോൾസൺ അദ്ധ്യക്ഷത വഹിച്ചു. വിനോദ് കിഴക്കയിൽ അരുൺ തോമസ്, എം. ഷംസുദ്ദീൻ, വി.പി ചന്ദ്രൻ, എം റഷീദ്, ബാസിദ് ചേലക്കോട്, സന്തോഷ് കുര്യൻ , എം സുധാകരൻ, അബ്ദുൾ റസാക്ക് മായനാട്. ഷിനോജ് പുളിയോലിൽ, എം. മുഹമ്മദാലി, പി മിഷബ്എന്നിവർ പ്രസംഗിച്ചു. കെ.എം പോൾസൺ ചെയർമാനും , അരുൺ തോമസ് ജനറൽ കൺവീനറുമായിട്ടുള്ള 101 അംഗ സ്വാഗ സംഘം കമ്മിറ്റി രൂപീകരിച്ചു.
Latest from Local News
യുഡിഎഫ് ചേമഞ്ചേരി ഗ്രാമ മോചന യാത്ര 2025 നവംബർ 9 ഞായറാഴ്ച കാലത്ത് 9.30 മുതൽ ആരംഭിക്കും. പടിഞ്ഞാറൻ ജാഥ കാലത്ത്
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു. സംസ്ഥാന
ബാലനീതി നിയമപ്രകാരം രൂപീകൃതമായ കോഴിക്കോട് ജില്ലയിലെ പുതിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ചുമതലയേറ്റു. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം,
കൊയിലാണ്ടി നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2025-26 ൽ ഉൾപ്പെടുത്തി വാർഡ് 26 ൽ നവീകരിച്ച പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡിന്റെയും ഡ്രെയിനേജിന്റെയും
നഗരം കാർബൺ രഹിതമാക്കുക ലക്ഷ്യമിട്ട് മിനി വനം നിർക്കുന്നതിനായി മിയാവാക്കി മാതൃക സൂക്ഷ്മ വനം പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ







