പെൻഷനേഴ്സ് കുടുംബ സംഗമം പൊട്ടിച്ചിരി മുത്തുകളുമായി അരങ്ങത്ത്

തിക്കോടി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് തിക്കോടി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. തൃക്കോട്ടൂർ എ.യു പി സ്കൂളിൽ നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീലാ സമദ് ഉദ്ഘാടനം ചെയ്തു . പി.ടി ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.തിക്കോടി നാരായണൻ മാസ്റ്റർ ,കോയിത്തനാരി രാഘവൻ മാസ്റ്റർ എന്നിവരെ ആദരിക്കുകയും, സോഷ്യൽ മീഡിയ ഫെയിം പി .ടി .ബിനിഷ ടീച്ചറെ അനുമോദിക്കുകയും ചെയ്തു .തുടർന്ന് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എ.എം കുഞ്ഞിരാമൻ, വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ മാസ്റ്റർ, ബ്ലോക്ക് സംസ്കാരി വേദി കൺവീനർ ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു .യൂണിറ്റ് സെക്രട്ടറി ബാബു പടിക്കൽ സ്വാഗതവും,ജോ.സെക്രട്ടറി ബാലകൃഷ്ണൻ ടി.എൻ നന്ദിയും രേഖപ്പെടുത്തി .

തുടർന്ന് രൺദീപ് രവീന്ദ്രന്റെ മിമിക്രിയും ചെയർമാനും കമൻടറുമായ ചന്ദ്രൻ നമ്പ്യേരിയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. മുതിർന്ന പൗരന്മാർ ആടുകയും പാടുകയും, കഥകളിലൂടെ ഒഴുകി നടക്കുകയും ചെയ്തത് സംഗമത്തെ ഏറെ ധന്യമാക്കി.
സംഗമത്തിൽ പങ്കെടുത്തവർക്ക് സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി നഴ്സുമാർ ബി.പി, ഷുഗർ എന്നിവ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പാടാക്കി

Leave a Reply

Your email address will not be published.

Previous Story

പ്രിയ ഗുരുവിനു പ്രണാമം- മുല്ലപ്പള്ളി രാമചന്ദ്രൻ

Next Story

കൈപ്പന്ത്കളി ലഹരിയാക്കി വിദ്യാര്‍ഥികള്‍; കൈ കൊടുക്കാന്‍ എംഎല്‍എയെത്തി

Latest from Local News

സി.പി. ഭാസ്ക്കരൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കാവുംവട്ടം പറേച്ചാൽ സി.പി. ഭാസ്ക്കരൻ്റെ നിര്യാണത്തിൽ മുത്താമ്പി കൂട്ടം വാട്സ് ആപ് കൂട്ടായ്മ ഓൺലൈനായി അനുശോചിച്ചു. ചിത്രകാരനും സാമുഹ്യ പ്രവർത്തകനുമായ ശിവൻ

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടുവണ്ണൂർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്  റെയിൽവെ സ്റ്റേഷൻ പരിസരം , ലിങ്ക് റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന നടുവണ്ണൂർ സ്വദേശി വാകയാട് കോറോത്ത്

രാജ്യത്ത് യുപിഐ സേവനങ്ങളില്‍ ഇന്നുമുതല്‍ മാറ്റങ്ങള്‍

രാജ്യത്ത് യുപിഐ സേവനങ്ങളില്‍ ഇന്നുമുതല്‍ മാറ്റങ്ങള്‍. യുപിഐ ട്രാന്‍സാക്ഷനുകള്‍ കൂടുതല്‍ വേഗത്തില്‍ ജൂണ്‍ 16 മുതല്‍ സാധ്യമാകും. മറ്റ് ചില മാറ്റങ്ങള്‍

ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ എൽ.പി. വിഭാഗം പ്രഥമ ജില്ലാ തല ഹരിത വിദ്യാലയ പുരസ്കാരം ചിങ്ങപുരം,വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന്

ചിങ്ങപുരം: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനന് ലഭിച്ച സംസ്ഥാന സർക്കാറിൻ്റെ ‘പരിസ്ഥിതി മിത്രം’ അവാർഡ് തുക ഉപയോഗപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ